മോദിക്ക് ബ്രാ അയച്ച് കൊടുത്ത് ജവാന്റെ ഭാര്യ..!! പാകിസ്താന് മറുപടി നല്‍കൂ..ഇല്ലെങ്കില്‍ ബ്രാ ധരിക്കൂ!

  • By: അനാമിക
Subscribe to Oneindia Malayalam

ഫത്തേഹാബാദ്: മോദി ഭക്തര്‍ പാടിപ്പുകഴ്ത്തുന്നതാണ് പ്രധാനമന്ത്രിയുടെ 56 ഇഞ്ച് നെഞ്ചളവിന്റെ കണക്കും ധൈര്യവുമൊക്കെ. മോദി അധികാരത്തില്‍ വന്നതോടെ ഭീകരവാദികളും പാകിസ്താനുമെല്ലാം പേടിച്ചോടുമെന്നും വീരവാദം മുഴക്കിയിരുന്നു. എന്നാല്‍ മോദി പ്രധാനമന്ത്രിയായതിന് ശേഷം പാകിസ്താനില്‍ നിന്നുള്ള ആക്രമണങ്ങള്‍ കൂടിയിട്ടേ ഉള്ളൂ. മോദിക്കെതിരെ വ്യത്യസ്തമായ രീതിയില്‍ പ്രതിഷേധം അറിയിച്ചിരിക്കുകയാണ് ഫത്തേഹാബാദിലെ മുന്‍സൈനികന്റെ ഭാര്യ.

അയ്മനം സിദ്ധാര്‍ത്ഥിനെ ഓടിത്തോല്‍പ്പിച്ച് കെഎസ്‌യുക്കാര്‍..!! ബോള്‍ട്ട് പോലും നാണിക്കും..! വീഡിയോ..

സിപിഎമ്മിനെ ഇല്ലാതാക്കി കേരളം ബിജെപി ഭരിക്കും..!! തുറുപ്പ് ചീട്ട് മോഹന്‍ലാല്‍..!! തീപാറും..!!

ബ്രാ അയച്ച് പ്രതിഷേധം

ഇന്ത്യയ്ക്ക് നേരെയുള്ള പാകിസ്താന്റെ തുടര്‍ച്ചയായ ആക്രമണങ്ങളിലും സൈനികര്‍ കൊല്ലപ്പെടുന്നതിലും ഉള്ള പ്രതിഷേധമറിയിക്കാന്‍ ഫത്തേഹാബാദിലെ മുന്‍ സൈനികന്‍ ധര്‍മ്മവീര്‍ സിംഗിന്റെ ഭാര്യ സുമന്‍ മോദിക്ക് അയച്ച് കൊടുത്തത് സ്ത്രീകള്‍ ധരിക്കുന്ന ബ്രാ ആണ്. അതും മോദിയുടെ നെഞ്ചളവെന്ന് അവകാശപ്പെടുന്ന 56 ഇഞ്ച് അളവിലുള്ള ബ്രാ.

56 ഇഞ്ച് നെഞ്ചളവ്

മോദി ഭക്തര്‍ അവകാശപ്പെടുന്ന 56 ഇഞ്ച് നെഞ്ചളവിന്റെ കരുത്തിനെ പരിഹസിക്കാനായാണ് ബ്രാ അയച്ച് കൊടുത്തിരിക്കുന്നത്. പ്രതിഷേധം അറിയിച്ച് കൊണ്ടുള്ള ഒരു കത്തും കൂടെയുണ്ട്. ബിജെപി ഭരണം വന്നാല്‍ പാകിസ്താന്‍ രാജ്യത്തെ ആക്രമിക്കാന്‍ ഭയപ്പെടുമെന്ന് ബിജെപി പറഞ്ഞത് കത്തില്‍ ഓര്‍മ്മിപ്പിക്കുന്നു.

ആക്രമണങ്ങൾ കൂടി

പിടിഐ ആണ് വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. മോദി പ്രധാനമന്ത്രി ആയ ശേഷം ആക്രമണങ്ങള്‍ കൂടുകയാണ് ഉണ്ടായതെന്നും കത്തില്‍ പറയുന്നു. ആ 56 ഇഞ്ചുകാരന്‍ എവിടെ പോയെന്നും സുമന്‍ ചോദിക്കുന്നു. ഫത്തേഹാബാദിലെ ജില്ലാ സൈനിക കേന്ദ്രത്തിലാണ് കത്തും ബ്രായും ഏല്‍പ്പിച്ചിരിക്കുന്നത്.

തലയറുക്കപ്പെടരുത്

തങ്ങളുടെ ഭര്‍ത്താക്കന്മാരേയും മക്കളേയും സ്ത്രീകള്‍ സൈന്യത്തിലേക്ക് അയയ്ക്കുന്നത് തലയറുക്കപ്പെടാനും കല്ലേറ് കൊള്ളാനുമല്ലെന്ന് സുമന്‍ പറയുന്നു. സൈന്യത്തെ കെട്ടിയിടാതെ പാകിസ്താനെ ആക്രമിക്കാന്‍ അനുവാദം നല്‍കുകയാണ് വേണ്ടതെന്നും സുമന്‍ പറയുന്നു.

വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ല

പ്രധാനമന്ത്രിയെ അപമാനിക്കാനല്ല തങ്ങളിത് ചെയ്തതെന്ന് അവര്‍ പറയുന്നു. തങ്ങള്‍ കൂടിയാണ് അപമാനിക്കപ്പെടുന്നത്. 2013ല്‍ ലാന്‍സ് നായിക് ഹേംരാജിന്റെ തലയറുക്കപ്പെട്ടപ്പോള്‍ ഇനിയൊരു സൈനികനും ഇത്തരമൊരു അനുഭവം ഉണ്ടാകില്ലെന്ന് പറഞ്ഞാണ് ബിജെപി അധികാരത്തിലേറിയത്.

സൈന്യത്തിന് വേണ്ടി എന്ത് ചെയ്തു

രാജ്യസ്‌നേഹം പറഞ്ഞ് ഭരണത്തിലേറിയവര്‍ അതിന് ശേഷം സൈന്യത്തിന് വേണ്ടി എന്താണ് ചെയ്തിട്ടുള്ളതെന്ന് ധര്‍മ്മവീര്‍ സിംഗ് ചോദിക്കുന്നു. 1991 മുതല്‍ 2007 വരെ സൈന്യത്തില്‍ പ്രവര്‍ത്തിച്ചയാളാണ് ധര്‍മ്മവീര്‍ സിംഗ്.

English summary
Ex-army man’s wife expresses protest over attacks on soldiers, sends blouse to PM Modi
Please Wait while comments are loading...