കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹത്തില്‍ അതൃപ്തി, യുവതി അമ്മായിയമ്മയോട് ചെയ്തത്...

Google Oneindia Malayalam News

ഇന്‍ഡോര്‍: വിവാഹ ജീവിതത്തില്‍ അതൃപ്തയായ യുവതി ഭര്‍ത്താവിന്റെ അമ്മയ്ക്ക് ചായ നല്‍കിയത് സ്വന്തം മൂത്രം കലര്‍ത്തി. ഭര്‍ത്താവിന്റെ അമ്മയ്ക്ക് മാത്രമല്ല അച്ഛനും ഇങ്ങനെ തന്നെയാണ് 30 കാരിയായ രേഖ നാഗ്വാന്‍ഷി കഴിഞ്ഞ ഒരു വര്‍ഷമായി ചായ കൊടുത്തിരുന്നത് എന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം രേഖ നാഗ്വാന്‍ഷി ചായ എടുക്കുന്നതിനിടെ അടുക്കളയിലേക്ക് വന്ന ഭര്‍തൃമാതാവാണ് ഞെട്ടിക്കുന്ന ഈ വിവരം കണ്ടുപിടിച്ചത്.

വിവാഹ ജീവിതത്തില്‍ തൃപ്തിയില്ലാത്തത് കൊണ്ടാണത്രെ രേഖ നാഗ്വാന്‍ഷി ഇങ്ങനെ ചെയ്തത്. എട്ട് വര്‍ഷം മുമ്പാണ് രേഖ നാഗ്വാന്‍ഷി ദീപകിനെ വിവാഹം ചെയ്തത്. ദീപക് രേഖ നാഗ്വാന്‍ഷിയെ ഒരു അടിമയെ പോലെയാണ് കരുതുന്നത് എന്ന് രേഖ നാഗ്വാന്‍ഷിയുടെ കൂട്ടുകാരിയായ അലിയ കോലി പറഞ്ഞു. ഏതാനും തവണ രേഖ നാഗ്വാന്‍ഷി ദീപകിനോട് വഴക്കിട്ട് സ്വന്തം വീട്ടിലേക്ക് പോയിരുന്നത്രെ.

bride

പിണങ്ങിപ്പോയ രേഖ നാഗ്വാന്‍ഷിയെ വളരെ പണിപ്പെട്ടാണ് ദീപക് തിരിച്ചുകൊണ്ടുവന്നത്. വീട്ടുജോലികള്‍ താന്‍ തന്നെ ചെയ്‌തോളാം എന്നാണ് ദീപക് രേഖ നാഗ്വാന്‍ഷിയോട് പറഞ്ഞിരുന്നത്. എന്നാല്‍ ഇത് തിരിച്ചറിഞ്ഞ ദീപകിന്റെ അച്ഛനും അമ്മയും എതിര്‍ക്കുകയായിരുന്നു. ഇതോടെയാണ് രേഖ നാഗ്വാന്‍ഷിയുടെ ദേഷ്യം ദീപകിന്റെ മാതാപിതാക്കള്‍ക്ക് നേരെ തിരിഞ്ഞത്. രേഖ നാഗ്വാന്‍ഷിക്കെതിരെ ദീപകിന്റെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

English summary
Unhappy with her arranged marriage, a woman had been urinating in her in-laws' cup of tea for a year.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X