കൊടുംക്രൂരത: യുവതിയുടെ സ്വകാര്യഭാഗത്ത് സാനിറ്റൈസർ ഒഴിച്ച് തീകൊളുത്തി ആൺസുഹൃത്ത്!
ഡൽഹിയിൽ യുവതിക്ക് നേരെ ആൺസുഹൃത്തിന്റെ അതിക്രൂരമായ ആക്രമണം. വഴക്കിനെത്തുടർന്ന് ശരീരത്തിൽ സാനിറ്റൈസർ ഒഴിച്ച് തീകൊളുത്തിയ 19-കാരിയായ യുവതി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ആൺസുഹൃത്തായ ശിവത്തെ പൊലീസ് അറസ്റ്റ് ചെയ്തു.
പൊലീസ് പറയുന്നത്
ത്രിപുര സ്വദേശിനിയായ പത്തൊൻപതുകാരി ഡൽഹിയിൽ ബയോ ടെക്നോളജി പഠനത്തിനായാണ് എത്തിയത്. കഴിഞ്ഞ വർഷം ഒരു ഡേറ്റിംഗ് ആപ്പ് വഴിയാണ് ഇവർ പരിചയപ്പെടുന്നത്. തുടർന്ന് ഇരുവരും പ്രണയത്തിലാവുകയും ഗുരുഗ്രാമിലെ സെക്ടർ 37-ൽ ഒരു ഫ്ലാറ്റിൽ ഒന്നിച്ച് താമസം ആരംഭിക്കുകയും ചെയ്തു. എന്നാൽ കുറച്ചു കാലമായി ഇവർക്കിടയിൽ തർക്കങ്ങൾ പതിവായിരുന്നു എന്ന് പോലീസ് പറയുന്നു.

സംഭവം നടന്ന ദിവസം ഫ്ലാറ്റിൽ വെച്ച് ഇരുവരും തമ്മിൽ കടുത്ത വാക്കുതർക്കം ഉണ്ടായി. ഇതിൽ പ്രകോപിതനായ ശിവം, വീട്ടിലുണ്ടായിരുന്ന സാനിറ്റൈസർ യുവതിയുടെ ശരീരത്തിൽ, പ്രത്യേകിച്ച് സ്വകാര്യ ഭാഗങ്ങളിൽ ഒഴിക്കുകയും ലൈറ്റർ ഉപയോഗിച്ച് തീകൊളുത്തുകയുമായിരുന്നു. തീ അതിവേഗം പടരുകയും യുവതിക്ക് ഗുരുതരമായി പൊള്ളലേൽക്കുകയും ചെയ്തു.
യുവതിയുടെ നിലവിളി കേട്ടെത്തിയ സുഹൃത്തുക്കളാണ് ഉടൻ തന്നെ സഫ്ദർജംഗ് ആശുപത്രിയിൽ എത്തിച്ചത്. 95 ശതമാനത്തിലധികം പൊള്ളലേറ്റ യുവതിയുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ആശുപത്രിയിൽ വെച്ച് മജിസ്‌ട്രേറ്റിന് മുൻപിൽ യുവതി നൽകിയ മരണമൊഴിയിലാണ് ശിവത്തിന്റെ ക്രൂരതയെക്കുറിച്ച് വെളിപ്പെടുത്തിയത്.
യുവതിയുടെ പരാതിയിൽ കൊലപാതകശ്രമം, പീഡനം ഉൾപ്പെടെയുള്ള ഗുരുതരമായ വകുപ്പുകൾ ചുമത്തിയാണ് ശിവത്തെ പോലീസ് അറസ്റ്റ് ചെയ്തത്. കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനായി ഇവർ താമസിച്ചിരുന്ന ഫ്ലാറ്റിൽ ഫോറൻസിക് പരിശോധനകൾ നടത്തി.












Click it and Unblock the Notifications