Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹൃദയം കവർന്ന എെപിഎസ് സുന്ദരനെ കാണാൻ പഞ്ചാബി പെൺകുട്ടി മധ്യപ്രദേശിൽ; പുലിവാല് പിടിച്ച് പോലീസ്

ഉജ്ജ്വയിൻ: ഒരൊറ്റ നോട്ടത്തിൽ ബോളിവുഡ് നടനാണെന്നേ തോന്നു, ബോളിവുഡ് താരങ്ങളെയും വെല്ലുന്ന സ്റൈലിഷ് ലുക്കാണ് മധ്യപ്രദേശിലെ പോലീസ് സൂപ്രണ്ട് സച്ചിൻ അതുൽക്കറിന്. സിനിമാതാരങ്ങളെയും ക്രിക്കറ്റ് താരങ്ങളെയും പോലെ നിരവധി ആരാധകരാണ് ഇൗ സുന്ദരൻ പോലീസുകാരന്. എന്നാൽ സച്ചിന്റെ ഇൗ സൗന്ദര്യം മധ്യപ്രദേശ് പോലീസിന് തലവേദനയായിരിക്കുകയാണ്. സമൂഹമാധ്യമങ്ങൾ വഴി പ്രചരിക്കുന്ന സച്ചിൻ അതുൽക്കർ െഎപിഎസിന്റെ ചിത്രങ്ങൾ കണ്ട് ആരാധനമൂത്ത പെൺകുട്ടിയെ കൈകാര്യം ചെയ്യാൻ പോലീസുകാർ പാടുപെടുകയാണ്.

മൂന്ന് ദിവസം മുമ്പാണ് 27കാരിയായ പെൺകുട്ടി പഞ്ചാബിൽ നിന്നും തന്റെ ആരാധ്യപുരുഷനെ കാണാൻ ഉജ്ജ്വയിനിലേക്ക് വണ്ടികയറിയത്. സച്ചിൻ പങ്കെടുക്കുന്ന പരിപാടികളിലും പോകുന്ന സ്ഥലങ്ങളിലുമൊക്കെ പെൺകുട്ടിയും പിന്തുടർന്നെങ്കിലും നേരിട്ട് കാണാൻ കഴിഞ്ഞില്ല. പെൺകുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ പോലീസുകാർ തിരക്കിയപ്പോഴാണ് തനിക്ക് സച്ചിനോട് കടുത്ത ആരാധനയാമെന്നും അദ്ദേഹത്തെ കാണാതെ താൻ മടങ്ങിപ്പോകില്ലെന്നും പെൺകുട്ടി പറയുന്നത്.

sachin2

ആരാധികയുടെ കാര്യം സച്ചിനോട് സൂചിപ്പിച്ചപ്പോൾ ഒൗദ്യോഗികകാര്യത്തിനാണെങ്കിൽ മാത്രം പെൺകുട്ടിയെ കാണാമെന്നും ഇത്തരം ആരാധകരെ പ്രോഹത്സാഹിപ്പിക്കാൻ താനില്ലെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. പോലീസുകാർ തിരിച്ചയ്ക്കാൻ ശ്രമിച്ചെങ്കിലും സച്ചിനെ കാണാതെ മടങ്ങാൻ പെൺകുട്ടി കൂട്ടാക്കിയില്ല. ട്രെയിനിൽ കയറ്റി വിടാൻ ശ്രമിച്ചപ്പോൾ താൻ പുറത്തേക്ക് ചാടുമെന്ന് ഭീഷണി മുഴക്കി. പോലീസുകാർ അറിയിച്ചതിനെ തുടർന്ന് പെൺകുട്ടിയുടെ വീട്ടുകാർ ഉജ്ജ്വയിനിൽ എത്തിയിട്ടുണ്ട്. കൗൺസിലിംഗിലൂടെ കാര്യങ്ങൾ ബോധിപ്പിക്കാനുള്ള ശ്രമത്തിലാണ് പോലീസുകാരും മാതാപിതാക്കളും.

sachin1

ഭഗൽപൂർ എന്ന ചെറുഗ്രാമത്തിൽ നിന്നും പഠിച്ചു വന്ന സച്ചിൻ 2007 ഐപിഎസ് ബാച്ചുകാരനാണ്. സമൂഹമാധ്യമത്തിൽ പല താരങ്ങളെയും വെല്ലുന്ന വിധത്തിലാണ് ആരാധകരുള്ളത്. സച്ചിന്റെ ഫോട്ടോകൾക്ക് ലഭിക്കുന്ന ലൈക്കും കമന്റും കണ്ടാൽ മനസിലാകും അദ്ദേഹത്തിന്റെ ജനപ്രീതി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+