ഭര്‍ത്താവ് വളര്‍ത്തുനായയെ ഉപേക്ഷിച്ചു; ഭാര്യ ചെയ്തത് എന്തെന്നറിയേണ്ടേ!!!
ചെന്നൈ: ഭര്‍ത്താവ് വളര്‍ത്തുനായയെ ഉപേക്ഷിച്ചതിന് ഭാര്യ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. പുതുതായി ജനിച്ച പട്ടിക്കുട്ടിയെ വിജനമായ സ്ഥലത്ത് ഉപേക്ഷിച്ചതില്‍ മനംനൊന്താണ് ശാന്തിയെന്ന യുവതി തീകൊളുത്തിയതെന്ന് പോലീസ് പറയുന്നു. ശരീരത്തില്‍ 85 ശതമാനത്തോളം പൊള്ളലേറ്റ ശാന്തി നാമക്കല്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. വ്യാഴാഴ്ചയായിരുന്നു സംഭവം.
നായ്ക്കളെ ഏറെ സ്‌നേഹിക്കുന്ന യുവതിക്ക് ഭര്‍ത്താവ് നായ്ക്കുട്ടിയെ ഉപേക്ഷിച്ചതിലുള്ള മാനസിക സംഘര്‍ഷം താങ്ങാന്‍ കഴിയാത്തതാണ് ആത്മഹത്യക്ക് പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. നായ്ക്കളെ ടെറസിന് മുകളില്‍ നിന്ന് നിലത്തേക്ക് വലിച്ചെറിഞ്ഞ് ആസ്വദിക്കുന്ന യുവാവിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെയാണ് തമിഴ്‌നാട്ടില്‍ നിന്ന് ഇത്തരമൊരു സംഭവം റിപ്പോര്‍ട്ട് ചെയ്യുന്നത്.

വളര്‍ത്തുനായ്ക്ക് പുറമേ കുട്ടി കൂടി ആയതോടെ ശല്യം സഹിക്കാന്‍ വയ്യാതെയാണ് പട്ടിക്കുട്ടിയെ ഉപേക്ഷിച്ചതെന്നാണ് ഭര്‍ത്താവ് നല്‍കുന്ന വിശദീകരണം. രണ്ട് കുട്ടികളുടെ അമ്മയാണ് ശാന്തി. എന്നാല്‍ സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടില്ല.












Click it and Unblock the Notifications