ഭര്‍ത്താവിന് നിറം പോര; ഭാര്യ തീവെച്ചുകൊന്നു!
ഭോപ്പാല്‍: ഭര്‍ത്താവിന്റെ കറുപ്പ് നിറം ഇഷ്ടപ്പെടാത്ത ഭാര്യ ഭര്‍ത്താവിനെ തീവെച്ചുകൊന്നതായി റിപ്പോര്‍ട്ട്. മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിലാണ് ചമേലി ദേവി എന്ന 24 കാരി ഭര്‍ത്താവിനെ തീയിട്ടു കൊലപ്പെടുത്തിയത്. ജഗ്‌റാം റാത്തോഡ് എന്നയാളാണ് കൊല്ലപ്പെട്ടത്.
ഭര്‍ത്താവ് ജഗ്‌റാം റാത്തോഡ് ഉറങ്ങിക്കിടക്കുമ്പോള്‍ ചമേലി ദേവി മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തുകയായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് ജഗ്‌റാമിന് മനസിലാകുമ്പോഴേക്കും തീ ആളിപ്പടര്‍ന്നുകഴിഞ്ഞിരുന്നു. ജഗ്‌റാമിന് മേല്‍ തീക്കൊളുത്തിയ ശേഷം ചമേലി ദേവി വീട്ടില്‍ നിന്നും ഓടി രക്ഷപ്പെട്ടു.

ജഗ്‌റാമിന്റെ കരച്ചില്‍ കേട്ട് ഓടിക്കൂടിയ അയല്‍ക്കാര്‍ ഇയാളെ രക്ഷപ്പെടുത്താന്‍ ശ്രമം നടത്തി. ഒരു വിധത്തില്‍ തീ കെടുത്തിയ ശേഷം നാട്ടുകാര്‍ ഇയാളെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ അപ്പോഴേക്കും ജഗ്‌റാം മരണത്തിന് കീഴടങ്ങിയിരുന്നു.
ജഗ്‌റാമിന്റെ കറുപ്പ് നിറം ഇഷ്ടമില്ലാത്തത് കൊണ്ടാണ് ചമേലി ഈ കടുംകൈ ചെയ്തതെന്ന് ജഗ്‌റാമിന്റെ മാതാപിതാക്കള്‍ ആരോപിച്ചു. വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണത്രെ ജഗ്‌റാമിനെ വിവാഹം ചെയ്യാന്‍ പോലും ചമേലി തയ്യാറായത്. ഇവര്‍ക്ക് രണ്ട് കുട്ടികളുമുണ്ട്.
തനിക്ക് ചേര്‍ന്ന ഭര്‍ത്താവല്ല ജഗ്‌റാമെന്ന് ചമേലി എപ്പോഴും പരാതി പറയാറുണ്ടായിരുന്നു എന്നും ജഗ്‌റാമിന്റെ അമ്മ പോലീസിനോട് പറഞ്ഞു. ഭര്‍ത്താവിന്റെ കറുപ്പ് നിറം കാരണം കൂട്ടുകാര്‍ കളിയാക്കുന്നു എന്ന പരാതിയും ചമേലിക്ക് ഉണ്ടായിരുന്നു.
ചമേലിയെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്തു. തന്റെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീക്കൊളുത്തിയത് ചമേലിയാണ് എന്ന് മരിക്കുന്നതിന് മുന്‍പ് ജഗ്‌റാം അയല്‍ക്കാരോട് പറഞ്ഞിരുന്നു.












Click it and Unblock the Notifications