വേശ്യാലയം നടത്തിയ ശിവസേന വനിതാ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു
ഉല്‍ഹാസ്‌നഗര്‍: സെക്‌സ് റാക്കറ്റ് നടത്തിയ ശിവസേനാ വനിതാ നേതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കല്യാണിലെ ലോഡ്ജിലാണ് ഇവര്‍ സെക്‌സ് റാക്കറ്റ് നടത്തിയിരുന്നത്.
താനെയിലെ ആന്റി ഹ്യൂമണ്‍ ട്രാഫിക്കിങ് സെല്ലാണ് ശോഭ ഗാല്‍മാഡു, മാനേജര്‍ സുരേഷ് ഷെട്ടി, ഡ്രൈവര്‍ വിനോദ് യാദവ് എന്നിവരെ കല്യാണിലെ ബിര്‍ള കോളേജിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന ലോഡ്ജില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.

പോലീസ് നടത്തിയ റെയ്ഡില്‍ രണ്ടു യുവതികളെ രക്ഷിച്ചു. മുറിയില്‍ നിന്നും 59,000 രൂപയും കണ്ടെടുത്തു. ഉല്‍ഹാസ്‌നഗറിലെ ശിവസേനയുടെ ഓര്‍ഗനൈസര്‍ പോസ്റ്റാണ് അറസ്റ്റിലായ യുവതിയ്ക്ക്. ഇവര്‍ക്ക് ഉന്നത നേതാക്കളുമായി ബന്ധമുണ്ടെന്നും പോലീസ് പറഞ്ഞു.
സംഭവത്തെക്കുറിച്ച് അറിഞ്ഞ ശിവസേന സിറ്റി പ്രസിഡന്റ് രാജേന്ദ്ര ചൗധരി യുവതിയെ ഒരു വര്‍ഷം മുന്‍പ് തന്നെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതാണെന്നും ഇവരെക്കുറിച്ച് പോലീസിന് വിവരം നല്‍കിയിരുന്നു എന്നും പറഞ്ഞു.
രാജേന്ദ്ര ചൗധരിയുടെ പ്രസ്ഥാവനയ്ക്ക് പുറകിലായി ചൗധരിയുടെ ജന്മദിനാഘോഷത്തിന് ജൂണ്‍ 1ാം തിയ്യതി ഫേസ്ബുക്കില്‍ ആശംസകള്‍ പോസ്റ്റ് ചെയ്തതായി കണ്ടെത്തി. ചൗധരിയുടെ പ്രസ്ഥാവന കള്ളമാണെന്നാണ് പ്രാഥമിക നിഗമനം.












Click it and Unblock the Notifications