Get Updates
Get notified of breaking news, exclusive insights, and must-see stories!

യുവതിയെ വെടിവെച്ചുവീഴ്ത്തി പോലീസ് ഉദ്യോഗസ്ഥൻ: ആശുപത്രിയിലെത്തിച്ചതോടെ ട്വിസ്റ്റ്!

ദില്ലി: തലസ്ഥാനത്ത് യുവതിയ്ക്ക് നേരെ പോലീസ് ഉദ്യോഗസ്ഥൻ വെടിയുതിർത്തു. വെടിവെച്ച ശേഷം വനിതയെ റോഡിലുപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്നാണ് മാധ്യമറിപ്പോർട്ടുകൾ. പോലീസ് സബ് ഇൻസ്പെക്ടറാണ് വനിതയ്ക്ക് നേരെ വെടിയുതിർത്ത ശേഷം ശേഷം റോഡിൽ ഉപേക്ഷിച്ചത്. ദില്ലിയിലെ അലിപൂരിലാണ് സംഭവം. പരിക്കേറ്റ നിലയിൽ കണ്ടെത്തിയ വനിതയെ ദില്ലി പോലീസിലെ മറ്റൊരു സബ് ഇൻസ്പെക്ടറാണ് സമീപത്തെ ആശുപത്രിയിലെത്തിച്ചതെന്നാണ് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.

ജിടികെ റോഡ് മുറിച്ച് കടക്കുമ്പോൾ ഒരു യുവതി റോഡിൽ കിടക്കുന്നത് കണ്ട എസ്ഐ ജസ് വീർ ഉടൻ തന്നെ യുവതിയെ സ്വകാര്യ കാറിൽ സമീപത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഷബാദ് ഡയറിയിൽ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള ഇദ്ദേഹം ഇക്കാര്യം അലിപൂർ പോലീസ് സ്റ്റേഷനിൽ വിളിച്ച് അറിയിക്കുകയും ചെയ്തിരുന്നുവെന്നും ഔട്ടർ നോർത്ത് ഡിസിപി ഗൌരവ് ശർമ പറഞ്ഞു.

 shooting-600x338-1

ആശുപത്രിയിലെത്തിച്ചതോടെ പരിക്കേറ്റ സ്ത്രീ തന്നെയാണ് തനിക്കെതിരെ വെടിയുതിർത്തത് സബ് ഇൻസ്പെക്ടർ സന്ദീപ് ദഹിയ ആണെന്ന് വെളിപ്പെടുത്തുന്നത്. ലഹോരി ഗേറ്റിൽ ജോലിയ്ക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥനാണ് ദഹിയ. ഇരുവരും തമ്മിൽ നേരത്തെ പരിചയമുണ്ടെന്നും ഒരു വർഷം മുമ്പ് ഇരുവരും പ്രണയത്തിലായിരുന്നുവെന്നും ചില വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. കാറിൽ യാത്ര ചെയ്തുകൊണ്ടിരിക്കെ ഇരുവരും തമ്മിലുണ്ടായ വഴക്കിനെ തുടർന്ന് വെടിയുതിർത്ത ശേഷം യുവതിയെ കാറിൽ നിന്ന് തള്ളിയിടുകയായിരുന്നു. സംഭവത്തിൽ സബ് ഇൻസ്പെക്ടർ ദഹിയയ്ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഡിസിപി വ്യക്തമാക്കി. അതേ സമയം എസ്ഐ ജയ് വീറിന്റെ സമയോചിതമായ ഇടപെടൽ മൂലമാണ് ഇവരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതെന്നും ഡിസിപി കൂട്ടിച്ചേർത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+