കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുവതിയെ വെടിവെച്ചുവീഴ്ത്തി പോലീസ് ഉദ്യോഗസ്ഥൻ: ആശുപത്രിയിലെത്തിച്ചതോടെ ട്വിസ്റ്റ്!

Google Oneindia Malayalam News

ദില്ലി: തലസ്ഥാനത്ത് യുവതിയ്ക്ക് നേരെ പോലീസ് ഉദ്യോഗസ്ഥൻ വെടിയുതിർത്തു. വെടിവെച്ച ശേഷം വനിതയെ റോഡിലുപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്നാണ് മാധ്യമറിപ്പോർട്ടുകൾ. പോലീസ് സബ് ഇൻസ്പെക്ടറാണ് വനിതയ്ക്ക് നേരെ വെടിയുതിർത്ത ശേഷം ശേഷം റോഡിൽ ഉപേക്ഷിച്ചത്. ദില്ലിയിലെ അലിപൂരിലാണ് സംഭവം. പരിക്കേറ്റ നിലയിൽ കണ്ടെത്തിയ വനിതയെ ദില്ലി പോലീസിലെ മറ്റൊരു സബ് ഇൻസ്പെക്ടറാണ് സമീപത്തെ ആശുപത്രിയിലെത്തിച്ചതെന്നാണ് വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്യുന്നത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.

പാസ്വാന്‍ പാലം വലിക്കുമോ; അമിത് ഷാക്ക് കത്ത്, ഒത്തുപോകാന്‍ സാധ്യമല്ല, ദില്ലിയില്‍ തിരക്കിട്ട നീക്കംപാസ്വാന്‍ പാലം വലിക്കുമോ; അമിത് ഷാക്ക് കത്ത്, ഒത്തുപോകാന്‍ സാധ്യമല്ല, ദില്ലിയില്‍ തിരക്കിട്ട നീക്കം

ജിടികെ റോഡ് മുറിച്ച് കടക്കുമ്പോൾ ഒരു യുവതി റോഡിൽ കിടക്കുന്നത് കണ്ട എസ്ഐ ജസ് വീർ ഉടൻ തന്നെ യുവതിയെ സ്വകാര്യ കാറിൽ സമീപത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഷബാദ് ഡയറിയിൽ ഡ്യൂട്ടിക്കായി നിയോഗിക്കപ്പെട്ടിട്ടുള്ള ഇദ്ദേഹം ഇക്കാര്യം അലിപൂർ പോലീസ് സ്റ്റേഷനിൽ വിളിച്ച് അറിയിക്കുകയും ചെയ്തിരുന്നുവെന്നും ഔട്ടർ നോർത്ത് ഡിസിപി ഗൌരവ് ശർമ പറഞ്ഞു.

 shooting-600x338-1

ആശുപത്രിയിലെത്തിച്ചതോടെ പരിക്കേറ്റ സ്ത്രീ തന്നെയാണ് തനിക്കെതിരെ വെടിയുതിർത്തത് സബ് ഇൻസ്പെക്ടർ സന്ദീപ് ദഹിയ ആണെന്ന് വെളിപ്പെടുത്തുന്നത്. ലഹോരി ഗേറ്റിൽ ജോലിയ്ക്കായി നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥനാണ് ദഹിയ. ഇരുവരും തമ്മിൽ നേരത്തെ പരിചയമുണ്ടെന്നും ഒരു വർഷം മുമ്പ് ഇരുവരും പ്രണയത്തിലായിരുന്നുവെന്നും ചില വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. കാറിൽ യാത്ര ചെയ്തുകൊണ്ടിരിക്കെ ഇരുവരും തമ്മിലുണ്ടായ വഴക്കിനെ തുടർന്ന് വെടിയുതിർത്ത ശേഷം യുവതിയെ കാറിൽ നിന്ന് തള്ളിയിടുകയായിരുന്നു. സംഭവത്തിൽ സബ് ഇൻസ്പെക്ടർ ദഹിയയ്ക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും ഡിസിപി വ്യക്തമാക്കി. അതേ സമയം എസ്ഐ ജയ് വീറിന്റെ സമയോചിതമായ ഇടപെടൽ മൂലമാണ് ഇവരുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതെന്നും ഡിസിപി കൂട്ടിച്ചേർത്തു.

Recommended Video

cmsvideo
China started giving unproven vaccines to people | Oneindia Malayalam

'പണമില്ല, എസ്പിബിയുടെ മൃതദേഹം വിട്ട് കൊടുത്തില്ല,ഉപരാഷ്ട്രപതി ഇടപെട്ടു', വ്യാജപ്രചരണത്തിനെതിരെ മകൻ'പണമില്ല, എസ്പിബിയുടെ മൃതദേഹം വിട്ട് കൊടുത്തില്ല,ഉപരാഷ്ട്രപതി ഇടപെട്ടു', വ്യാജപ്രചരണത്തിനെതിരെ മകൻ

രാഹുല്‍ തെവാട്ടിയ; ഒരു കൊടുങ്കാറ്റിന്റെ തുടക്കമായിരുന്നു അത്, സിനിമയെ വെല്ലുന്ന ഹീറോയിസം- കുറിപ്പ്രാഹുല്‍ തെവാട്ടിയ; ഒരു കൊടുങ്കാറ്റിന്റെ തുടക്കമായിരുന്നു അത്, സിനിമയെ വെല്ലുന്ന ഹീറോയിസം- കുറിപ്പ്

മലയാളികള്‍ മാസ്സ് ആണ്... മാസ്‌കിന്റെ കാര്യത്തിലും! റീചാര്‍ജ് ചെയ്യാവുന്ന എന്‍ 95 മാസ്‌കുകള്‍മലയാളികള്‍ മാസ്സ് ആണ്... മാസ്‌കിന്റെ കാര്യത്തിലും! റീചാര്‍ജ് ചെയ്യാവുന്ന എന്‍ 95 മാസ്‌കുകള്‍

ഐസിസിന് വേണ്ടി യുദ്ധം; മലയാളിയായ സുബ്ഹാനിക്ക് ജീവപര്യന്തം തടവ് ശിക്ഷ, രാജ്യത്തെ ആദ്യ കേസ്ഐസിസിന് വേണ്ടി യുദ്ധം; മലയാളിയായ സുബ്ഹാനിക്ക് ജീവപര്യന്തം തടവ് ശിക്ഷ, രാജ്യത്തെ ആദ്യ കേസ്

കൊവിഡ് രോഗിയുടെ ദേഹമാസകലം പുഴുവരിച്ച നിലയില്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ പരാതികൊവിഡ് രോഗിയുടെ ദേഹമാസകലം പുഴുവരിച്ച നിലയില്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെതിരെ പരാതി

English summary
Woman shot by Cop in Delhi, another cop rescues her from raod
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X