കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പീഡനക്കേസിലെ പ്രതിയിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടു: വനിതാ എസ്ഐ അറസ്റ്റിൽ, ആവശ്യപ്പെട്ടത് 35 ലക്ഷം

Google Oneindia Malayalam News

അഹമ്മദാബാദ്: പീഡനക്കേസിലെ പ്രതിയിൽ നിന്ന് 35 ലക്ഷം കൈക്കൂലിയായി ആവശ്യപ്പെട്ട പോലീസ് ഉദ്യോഗസ്ഥ അറസ്റ്റിൽ. അഹമ്മദാബാദിലെ ഒരു വനിതാ സബ് ഇൻസ്പെക്ടറാണ് അറസ്റ്റിലായത്. പീഡനക്കേസിൽ കേസ് രജിസ്റ്റർ ചെയ്യാതിരിക്കുന്നതിന് വേണ്ടിയാണ് പ്രതിയിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടത്.

അന്ന് ബിജെപി മന്ത്രിക്കെതിരെ ചെരിപ്പെറിഞ്ഞു; ഇന്ന് ആപ്പിന്റെ ഗുജറാത്ത് അധ്യക്ഷന്‍അന്ന് ബിജെപി മന്ത്രിക്കെതിരെ ചെരിപ്പെറിഞ്ഞു; ഇന്ന് ആപ്പിന്റെ ഗുജറാത്ത് അധ്യക്ഷന്‍

അഹമ്മദാബാദ് വെസ്റ്റ് മഹിളാ പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ശ്വേത ജഡേജയ്ക്കെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അഹമ്മദാബാദിലെ ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരാണ് മാനേജിംഗ് ഡയറക്ടർ കെനാൽ ഷായ്ക്കെതിരെ പീഡനത്തിന് പരാതി നൽകിയതെന്നാണ് എഫ്ഐആറിൽ പറയുന്നത്. കേസന്വേഷണത്തിനിടെ കുറ്റവാളിയിൽ നിന്ന് ശ്വേത ജഡേജ 35 ലക്ഷം കൈക്കൂലിയായി ആവശ്യപ്പെട്ടെന്നും എഫ്ഐആറിൽ പറയുന്നു. സാമൂഹ്യ വിരുദ്ധപ്രവർത്തനത്തിനുള്ള വകുപ്പുകൾ ചുമത്തി പീഡനക്കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യുന്നത് തടയുന്നതിനായിരുന്നു വനിതാ പോലീസ് ഉദ്യോഗസ്ഥയുടെ ശ്രമം. ഇതോടെ ശ്വേത ജഡേജയ്ക്കെതിരെ കൈക്കൂലി ആവശ്യപ്പെട്ട സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ശ്വേത ജഡേജ കെനാൽ ഷായുടെ സഹോദരൻ ഭവേഷിൽ നിന്നാണ് പണം ആവശ്യപ്പെട്ടത്.

arrest1-156881

2019ൽ രജിസ്റ്റർ ചെയ്ത ഒരു പീഡനക്കേസ് അന്വേഷിച്ചുകൊണ്ടിരുന്ന ശ്വേത പ്രതിയുടെ സഹോദരനെ വിളിച്ച് കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ഇതോടെ 20 ലക്ഷം നൽകാമെന്ന ധാരണയിലെത്തുകയായിരുന്നു. മധ്യസ്ഥനെ വെച്ച് ശ്വേത ഇയാളിൽ നിന്ന് 20 ലക്ഷം രൂപ കൈപ്പറ്റിയെന്നും ക്രൈംബ്രാഞ്ച് തയ്യാറാക്കിയ എഫഐആറിൽ പറയുന്നു. തുടർന്ന് വീണ്ടും 15 ലക്ഷം ആവശ്യപ്പെട്ടുവെന്നും എഫ്ഐആറിൽ പറയുന്നു.

വെള്ളിയാഴ്ച അറസ്റ്റിലായ ശ്വേതയ്ക്കിതിരെ അഴിമതി വിരുദ്ധ നിയമപ്രകാരമാണ് കേസെടുത്തിട്ടുള്ളത്. തുടർന്ന് ശനിയാഴ്ച സെഷൻ കോടതിയിൽ ഹാജരാക്കിയ തോടെ ഏഴ് ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ശ്വേതയെ മൂന്ന് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടയച്ചിട്ടുണ്ട്. കുറ്റവാളിയിൽ നിന്ന് ശ്വേത വാങ്ങിയ 20 ലക്ഷം രൂപ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. അഹമ്മദാബാദിലെ ക്രോപ്പ് സൊല്യൂഷൻ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറായ ഷായ്ക്കെതിരെയാണ് ജീവനക്കാരായ രണ്ട് സ്ത്രീകൾ പരാതി നൽകിയത്. ഇതിൽ ഒരു കേസാണ് ശ്വേത അന്വേഷിച്ചിരുന്നത്.

 ഇടുക്കിയില്‍ അമ്മയും മകനും അടക്കം ആറ് പേര്‍ക്ക് കൊറോണ, ജില്ലയില്‍ 47 രോഗികള്‍ ഇടുക്കിയില്‍ അമ്മയും മകനും അടക്കം ആറ് പേര്‍ക്ക് കൊറോണ, ജില്ലയില്‍ 47 രോഗികള്‍

English summary
Woman SI arrested over demanding 35 lakh bribe from accused
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X