സ്ത്രീയോട് മോശമായി പെരുമാറിയ പോലിസുകാരന് സംഭവിച്ചത്!! ജനങ്ങള്‍ സാക്ഷി!! വീഡിയോ വൈറല്‍
പോലിസുകാരനെ സ്ത്രീ പരസ്യമായി കൈകാര്യം ചെയ്യുകയായിരുന്നു
അഹ്മദാബാദ്: അപമര്യാദയായി പെരുമാറിയാല്‍ പോലിസിനും ഇക്കാലത്തു രക്ഷയില്ല. ഇതു തെളിയിച്ച് വീണ്ടുമൊരു സംഭവം കൂടി. ഗുജറാത്തിലാണ് പോലിസുകാരനെ സ്ത്രീ പരസ്യമായി മര്‍ദ്ദിച്ചത്.

ഒധാവ് പോലിസ് സ്റ്റേഷനിലെ എഎസ്ഐ ആയ അമൃജിത്ത് ഖത്തൂജിയെയാണ് സ്ത്രീ പരസ്യമായി മര്‍ദ്ദിച്ചത്. മദ്യപിച്ച ലക്കുകെട്ട ഇയാള്‍ പച്ചക്കറിക്കച്ചവടം നടത്തുന്ന സ്ത്രീയോട് അപമര്യാദയായി പെരുമാറുകയായിരുന്നു.

സ്ത്രീയില്‍ നിന്നു ഖത്തൂജിക്ക് നന്നായി തല്ലു കിട്ടിയെന്ന് വീഡിയോ തെളിയിക്കുന്നു. കോളറില്‍ പിടിച്ചുവലിച്ച് റോഡിലേക്കിട്ട സ്ത്രീ പോലിസുകാരനെ മര്‍ദ്ദിക്കുകയായിരുന്നു. ഇതു കണ്ട് ജനങ്ങള്‍ ചുറ്റുംകൂടി സത്രീയെ കൈയടിച്ച് പ്രോല്‍സാഹിപ്പിക്കുകയും ചെയ്തു. അയാളുടെ പാന്റ് ഊരി മാറ്റൂവെന്ന് ജനം ആക്രോശിക്കുന്നതും വീഡിയോയില്‍ കാണാം. ഏകദേശം 20 മിനിറ്റോളം സംഭവം നീണ്ടുനിന്നു.

ഖത്തൂജിയെ സ്ത്രീ പരസ്യമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളിലൂടെ വൈറലായതോടെയാണ് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ സംഭവത്തെക്കുറിച്ച് അറിയുന്നത്.

തിങ്കളാഴ്ച വൈകീട്ട് എഎസ്ഐ ഖത്തൂജിയെ ബാപ്പുനഗര്‍ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. മദ്യപിച്ച് അപമര്യാദയായി പെരുമാറിയതിന് ഇയാള്‍ക്കെതിരേ കേസെടുക്കുകയും ചെയ്തു.

അന്വേഷണവിധേയമായി ഖത്തൂജിയെ സര്‍വീസില്‍ നിന്നു സസ്പെന്റ് ചെയ്തിട്ടുണ്ട്. വീഡിയോയില്‍ കാണുന്ന സ്ത്രീയെ കണ്ടെത്താനാണ് ഇനി ശ്രമമെന്നും അപമാനിക്കാന്‍ ശ്രമിച്ചുവെന്ന അവരുടെ പരാതി ലഭിച്ചാല്‍ കൂടുതല്‍ നടപടികള്‍ സ്വീകരിക്കുമെന്നും മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അറിയിച്ചു.
വീഡിയോ കാണാം
-
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന












Click it and Unblock the Notifications