ഞാന്‍ പരിഭ്രാന്തയായി, ശ്വസിക്കാന്‍ ശ്രമിച്ചു; വിമാനത്തില്‍ ''ഉറങ്ങിപ്പോയ''അനുഭവം പങ്കുവെച്ച് യുവതി
മോണ്‍ട്രിയല്‍: എയര്‍കാനഡ വിമാനത്തില്‍ ടേക്ക് ഓഫിന് ശേഷവും ഉറങ്ങിപ്പോയ സംഭവം പങ്കുവെച്ച് യുവതി. ഈ മാസം ആദ്യമാണ് സംഭവം. വിമാനം ലാന്‍ഡ് ചെയ്ത ശേഷവും താന്‍ ഉറക്കമുണര്‍ന്നില്ലെന്നും എണീറ്റപ്പോള്‍ കണ്ടത് ഇരുട്ടാണെന്നും ഇതോടെ താന്‍ ഭയന്ന് പോയെന്നും യുവതി പറയുന്നു.
ടിഫാനി ആദംസ് എന്ന യുവതിയുടെ അനുഭവം ഒരു സുഹൃത്താണ് എയര്‍ കാനഡയുടെ ഫേസ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്തത്. പോസ്റ്റിന് പ്രതികരണവുമായും സംഭവത്തില്‍ എയര്‍ലൈനിന്റെ വിശദീകരണവും ആവശ്യപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തി.

ക്യൂബെക്കില്‍ നിന്നും ടൊറന്റോ പിയഴ്‌സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കായിരുന്നു ആദംസ് യാത്ര ചെയ്തത്. ഒരു സീറ്റ് മുഴുവന്‍ തനിക്ക് ലഭിച്ചതിനാല്‍ യുവതി നല്ല ഉറക്കത്തിലായി. ഉറക്കമുണരുമ്പോള്‍ ഇരുട്ട് മാത്രമാണ്, വിമാനത്തില്‍ ആരുമില്ല. വിമാനം ലാന്റ് ചെയ്തതും യാത്രക്കാര്‍ ഇറങ്ങിയതൊന്നും യുവതി അറിഞ്ഞില്ല. മാത്രമല്ല ആരും വിളിച്ചതുമില്ല.
താന്‍ ഒരു മോശം സ്വപ്‌നം കാണുകയാണെന്നാണ് വിചാരിച്ചതെന്നും ഇങ്ങനെയൊരു സാഹചര്യം ഒരിക്കലുമുണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും യുവതി പറയുന്നു. ഒരു സുഹൃത്തിനെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ബാറ്ററി ലോ ആയതിനാല്‍ ഡിസ്‌കണക്ട് ചെയ്യപ്പെട്ടു.
വിമാനത്തിലെ എല്ലാ യുഎസ്ബി പോര്‍ട്ടുകളിലേക്കും പ്ലഗ് ഇന്‍ ചെയ്ത് ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ലെന്നും ഇതോടെ തന്റെ ശ്വാസം നിലക്കുന്നത് പോലെ അനുഭവപ്പെട്ടതായും യുവതി കൂട്ടിച്ചേര്‍ത്തു. പക്ഷേ വിമാനത്തിലെ വൈദ്യുതി ഓഫായതിനാല്‍ അത് ഫലമില്ലെന്ന് തെളിഞ്ഞു.
കോക്ക്പിറ്റില്‍ ഒരു ടോര്‍ച്ച് കണ്ടെത്തിയ ശേഷം, വാതിലുകളിലൊന്ന് തുറക്കാന്‍ സാധിച്ചു. പക്ഷേ വിമാനത്തില്‍ നിന്ന് ഇറങ്ങാന്‍ 50 അടി ചാടേണ്ടി വന്നു. പിന്നീട് ഒരു ലഗേജ് കാര്‍ട്ട് ഡ്രൈവറുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ അവള്‍ ടോര്‍ച്ച് ഉപയോഗിച്ചു, വിമാനത്തിന്റെ തുറന്ന വാതില്‍ക്കല്‍ നിന്ന് കാലുകളുമായി തൂങ്ങിനില്‍ക്കുന്ന ആദംസിനടുത്ത് അവര്‍ എത്തി.
അതേസമയം സംഭവത്തില്‍ എയര്‍ കാനഡ മാപ്പ് പറഞ്ഞു, സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും അതിനാല്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിടാനാകില്ലെന്നും എയര്‍ കാനഡ അറിയിച്ചു. എന്നാല്‍ പിന്നീടുള്ള ദിവസങ്ങളില്‍ തനിക്ക് ഉറക്കം നഷ്ടപ്പെട്ടതായും ദുസ്വപ്‌നങ്ങളുമായി മല്ലിടുകയാണെന്നും യുവതി പറയുന്നു.












Click it and Unblock the Notifications