ഭര്‍തൃമതിയായ 25കാരിയെ 10,000 രൂപയ്ക്ക് വിറ്റു
കൊല്‍ക്കത്ത: ബിഹാറിലെ ബുദ്ധ് ഗയയില്‍ 25 കാരിയെ പതിനായിരം രൂപയ്ക്ക് വിറ്റു. യുവതിയുടെ ഭര്‍ത്താവിന്റെ കൂട്ടുകാരനായ ജാഫര്‍ ഇഖ്ബാല്‍ എന്നയാളാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. അജ്ഞാതരായ രണ്ടുപേര്‍ ചേര്‍ന്ന് യുവതിയെ തട്ടിക്കൊണ്ടുപോയി എന്നാണ് പരാതി. വേശ്യാവൃത്തിക്ക് ഉപയോഗിക്കാന്‍ വേണ്ടിയാണത്രെ യുവതിയെ തട്ടിക്കൊണ്ടുപോയത്.
ഇഖ്ബാല്‍പൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 25 കാരിയായ സുല്‍ത്താന ബീഗം, ഭര്‍ത്താവ് മുഹമ്മദ് രാജ എന്നിവര്‍ യുവതിയെ കടത്തിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്നു എന്ന് പോലീസിന് വിവരം കിട്ടി. ജോലി വാഗ്ദാനം ചെയ്താണ് ഇവര്‍ യുവതിയെ കൂട്ടിക്കൊണ്ടുപോയതത്രെ. എന്നാല്‍ ബുദ്ധ് ഗയയില്‍ എത്തിയ ശേഷം ഇവര്‍ യുവതിയെ മറ്റൊരു സ്ത്രീക്ക് കൈമാറുകയായിരുന്നു.

പതിനായിരം രൂപ വാങ്ങിയാണ് സുല്‍ത്താന ബീഗവും ഭര്‍ത്താവും യുവതിയെ വിറ്റത്. യുവതി പ്രതിഷേധിച്ചപ്പോള്‍ 10000 തന്നാല്‍ വെറുതെ വിടാം എന്നായിരുന്നു ഇവര്‍ പറഞ്ഞത്. തുടര്‍ന്നാണ് യുവതി ഭര്‍ത്താവിന്റെ സുഹൃത്തിനെ ഫോണില്‍ വിളിച്ച് കാര്യങ്ങള്‍ പറഞ്ഞത്.
കൊല്‍ക്കത്തയിലേക്ക് ഒരാളുടെ കൈവശം 10000 രൂപ കൊടുത്തുവിടണം എന്നാവശ്യപ്പെട്ടാണ് യുവതി ഇയാളെ വിളിച്ചതത്രെ. പണം സ്വീകരിച്ച ശേഷം ഇവര്‍ യുവതിയെ വെറുതെ വിടുകയായിരുന്നു. തൊട്ടടുത്ത ദിവസം തന്നെ സുല്‍ത്താന ബീവിയെയും ഭര്‍ത്താവിനെയും പോലീസ് അറസ്റ്റ് ചെയ്തു.












Click it and Unblock the Notifications