കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യക്കാരിയെ ട്രാവല്‍ ഏജന്റ് സൗദിക്കാരന് വിറ്റു; വില മൂന്നര ലക്ഷം രൂപ, ഒടുവില്‍ സംഭവിച്ചത്...

സൗദിയിലെ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെയാണ് കൗര്‍ മുംബൈയിലെത്തിയത്. ഇക്കാര്യം സുഷമ സ്വരാജ് ട്വിറ്ററില്‍ അറിയിച്ചിരുന്നു.

  • By Ashif
Google Oneindia Malayalam News

അമൃതസര്‍: പഞ്ചാബ് സ്വദേശിനിയായ വീട്ടമ്മയെ ട്രാവല്‍ ഏജന്റ് സൗദിക്കാരന് വിറ്റു. മൂന്നര ലക്ഷം രൂപ വാങ്ങി ട്രാവല്‍ ഏജന്റ് അവരെ സൗദി കുടുംബത്തിന് കൈമാറുകയായിരുന്നു. കൊടിയ പീഡനങ്ങള്‍ക്ക് ശേഷം മലയാളിയായ നഴ്‌സിന്റെ സഹായത്തോടെ വീട്ടമ്മ നാട്ടില്‍ തിരിച്ചെത്തി. ജലന്ധര്‍ ജില്ലയിലെ നുര്‍മഹാല്‍ സ്വദേശിയായ സുഖ്‌വന്ത് കൗറിനാണ് ദുരിതം നേരിടേണ്ടി വന്നത്.

ജനുവരിയില്‍ അറബിയുടെ വീട്ടിലെത്തിയ ശേഷം ഇവര്‍ക്ക് കഷ്ടപ്പാടായിരുന്നു. രാവിലെ മുതല്‍ രാത്രി ഉറങ്ങുവോളം ജോലി ചെയ്യേണ്ടി വന്നു. പലപ്പോഴും ചീത്ത വിളിയും മര്‍ദ്ദനവും. ചില ഘട്ടങ്ങളില്‍ ഭക്ഷണം തരാതെയും അറബി പട്ടിണിക്കിട്ടു.

rape

സസ്യാഹാരം മാത്രം കഴിച്ചുശീലിച്ച കൗറിന് ഇറച്ചി കഴിക്കേണ്ടി വന്നു. ഒടുവില്‍ കൗര്‍ രോഗിയായി. ഇതോടെ അറബി ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയില്‍ വച്ചാണ് ആരും കൂട്ടിനിരിക്കാനില്ലാത്ത ഇന്ത്യക്കാരി കഷ്ടപ്പെടുന്നത് മലയാളി നഴ്‌സിന്റെ ശ്രദ്ധയില്‍പ്പെട്ടത്.

അവര്‍ നാട്ടിലേക്ക് വിളിച്ച് കൗറിന്റെ ഭര്‍ത്താവുമായും വീട്ടുകാരുമായും സംസാരിക്കുകയായിരുന്നു. ഭര്‍ത്താവിന്റെ വരുമാനം നിത്യജീവിതത്തിന് തികയാതെ വന്നതോടെയാണ് കൗര്‍ വിദേശത്ത് ജോലിക്ക് പോകാന്‍ നിര്‍ബന്ധിതയായത്. നഴ്‌സിന്റെ ഫോണ്‍ വന്നതോടെ ഭര്‍ത്താവ് വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്റെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.

സൗദിയിലെ ഇന്ത്യന്‍ എംബസിയുടെ സഹായത്തോടെയാണ് കൗര്‍ മുംബൈയിലെത്തിയത്. ഇക്കാര്യം സുഷമ സ്വരാജ് ട്വിറ്ററില്‍ അറിയിച്ചിരുന്നു. മുംബൈയില്‍ നിന്നു അമൃതസറിലേക്ക് പോകാനുള്ള സൗകര്യം സര്‍ക്കാര്‍ ഒരുക്കിയിരുന്നു. ട്രാവല്‍ ഏജന്റിനെ പോലീസ് അറസ്റ്റ് ചെയ്തു.

English summary
The woman, Sukhwant Kaur, 55, was sold as a housemaid for Rs 3.5 lakh to a Saudi Arabian family by an illegal travel agent in January. During her 5-month service with her 'owners', she had to endure blows, slander and often go without food. Ultimately, she fell severely ill and was admitted to hospital.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X