Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യയും കാമുകനും കൂടി യുവാവിന്റെ കണ്ണ് ചൂഴ്ന്നു

ഗ്വാളിയോര്‍: കാമുകന്റെ സഹായത്തോടെ ഭാര്യ ഭര്‍ത്താവിന്റെ കണ്ണ് ചൂഴ്‌ന്നെടുത്തു. നെഞ്ചിലും കഴുത്തിലും മുറിവേല്‍പ്പിച്ച ശേഷം മരിച്ചു എന്ന് കരുതി റോഡില്‍ തള്ളി. മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് മനസാക്ഷി മരവിപ്പിക്കുന്ന സംഭവം നടന്നത്.

ഞായറാഴ്ച വൈകുന്നേരം എയര്‍പോര്‍ട്ട് റോഡില്‍ വെച്ചാണ് യുവാവ് ക്രൂരമായി ആക്രമിക്കപ്പെട്ടത്. പട്രോളിംഗിന് പോയ പോലീസ് സംഘമാണ് അവശനിലയില്‍ ഇയാള്‍ റോഡില്‍ ചോരയൊലിപ്പിച്ച് കിടക്കുന്നത് കണ്ടത്.

eye

ഗ്വാളിയോര്‍ സ്വദേശിയായ അവിനാശ് കുമാര്‍ എന്നയാളാണ് ആക്രമണത്തിന് ഇരയായത്. പരീക്ഷ എഴുതാന്‍ വേണ്ടി തന്നെ വീട്ടില്‍ കൊണ്ടുവിടണം എന്ന ഭാര്യയുടെ ആവശ്യപ്രകാരം എയര്‍പോര്‍ട്ട് റോഡിലുള്ള ബന്ധുവീട്ടിലേക്ക് പോയതായിരുന്നു ഇയാള്‍.

യാത്രാമദ്ധ്യേ ഭാര്യ കീര്‍ത്തിയും കാമുകനായ പ്രദീപും ചേര്‍ന്ന് അവിനാശ് കുമാറിനെ ആക്രമിക്കുകയായിരുന്നു. അകന്ന ബന്ധുവാണ് എന്ന് പറഞ്ഞാണ് കാമുകനായ പ്രദീപിനെ കീര്‍ത്തി ഭര്‍ത്താവിന് പരിചയപ്പെടുത്തിയത്.

കത്തികൊണ്ട കുത്തി അവിനാശിനെ കൊലപ്പെടുത്താനായിരുന്നു കീര്‍ത്തിയുടെയും കാമുകന്റെയും ശ്രമമെന്ന് പോലീസ് പറഞ്ഞു. സംഭവസ്ഥലത്തുനിന്നും ഇരുവരും കടന്നുകളഞ്ഞതായാണ് വിവരം. കീര്‍ത്തിക്കും പ്രദീപിനുമെതിരെ പോലീസ് കേസെടുത്തു. ഇരുവര്‍ക്കും വേണ്ടി തിരച്ചില്‍ ആരംഭിച്ചതായും മഹാരാജ്പൂര്‍ എസ് പി ഡി വി എസ് ഭഡോരിയ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+