മകന്‍ മരിച്ചതറിയാതെ മാനസിക രോഗിയായ അമ്മ നാലു ദിവസം ഭക്ഷണം നല്‍കി
ദില്ലി: മകന്‍ മരിച്ചതറിയാതെ മാനസിക രോഗിയായ വയോധിക നാലു ദിവസം ഭക്ഷണം നല്‍കി. രാംദുലരി(60)യും മകന്‍ കപിലും(32) ദില്ലിയിലെ ഫഌറ്റില്‍ ഒറ്റയ്ക്കാണ് താമസിക്കുന്നത്.
വയോധികയുടെ ഭര്‍ത്താവ് ഇന്ത്യന്‍ റെയില്‍വേ ജീവനക്കാരനായിരുന്നു. ഒരു വര്‍ഷം മുന്‍പ് ഭര്‍ത്താവിന്റെ മരണത്തെ തുടര്‍ന്നാണ് വയോധികയ്ക്ക് മാനസിക പ്രശ്‌നങ്ങള്‍ കണ്ടു തുടങ്ങിയത്. റെയില്‍വേ ക്വാട്ടേഴ്‌സിലാണ് താമസിക്കുന്നത്. മകള്‍ വിവാഹം കഴിഞ്ഞ് ഉട്ടം നഗറിലാണ് താമസിക്കുന്നത്.

മദ്യപാനിയായ കപില്‍ വീട്ടില്‍ എത്തി ഉറങ്ങാന്‍ കിടന്നതാണ് പിന്നീട് ഉണര്‍ന്നില്ല. സാധാരണ അമ്മയ്ക്കുള്ള ഭക്ഷണം മകന്‍ വാങ്ങി വരാറുള്ളത്. മകന്‍ ഉറക്കത്തില്‍ നിന്നും ഉണരാത്ത കാരണം അമ്മ ഭക്ഷണം ഉണ്ടാക്കി മകന് നല്‍കി.
നാല് ദിവസത്തിന് ശേഷം മുറിയില്‍ നിന്നും മണം വന്നപ്പോഴാണ് അയ്യല്‍ക്കാര്‍ മകളെ വിവരം അറിയിച്ചത്. അയ്യല്‍വാസികള്‍ വീട്ടില്‍ കയറി നോക്കിയപ്പോള്‍ അഴുകിയ ശരീരമാണ് കണ്ടത്. മൃതശരീരം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചതിന് ശേഷം സംസ്‌കരിക്കും.












Click it and Unblock the Notifications