അപാര ധൈര്യം തന്നെ..!! ജ്വല്ലറിയില്‍ നിന്ന് ലക്ഷങ്ങള്‍ വിലയുള്ള നെക്ലേസ് മോഷ്ടിച്ച് സ്ത്രീ, ദൃശ്യങ്ങള്‍ പുറത്ത്
ലഖ്‌നൗ: തിരക്കേറിയ ജ്വല്ലറിയില്‍ നിന്ന് നിഷ്പ്രയാസം നെക്ലേസ് മോഷ്ടിച്ച് കടന്ന് കളഞ്ഞ് വൃദ്ധ. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലെ ഒരു ജ്വല്ലറിയിലാണ് സംഭവം. നവംബര്‍ 17 നാണ് മോഷണം നടന്നത് എന്നാണ് റിപ്പോര്‍ട്ട്. ജ്വല്ലറിയിലെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തായിട്ടുണ്ട്.
ലക്ഷങ്ങള്‍ വിലമതിക്കുന്ന മാലയാണ് സ്ത്രീ മോഷ്ടിച്ചത്. ബല്‍ദേവ് പ്ലാസയിലെ ബെച്ചു ലാല്‍ സരഫ പ്രൈവറ്റ് ലിമിറ്റഡ് ജ്വല്ലറിയില്‍ ആണ് കറുത്ത സണ്‍ഗ്ലാസും സാരിയും ധരിച്ച ഒരു സ്ത്രീ തന്ത്രപരമായി മോഷണം നടത്തിയത്. ആഭരണങ്ങള്‍ അടുത്ത് നിന്ന് നോക്കാനെന്ന വ്യാജേന സ്ത്രീ രണ്ട് പെട്ടികള്‍ മടിയില്‍ വച്ചു.

ഇതിലൊരെണ്ണം തന്ത്രപൂര്‍വം മടിയിലാക്കിയ ശേഷം സാരി കൊണ്ട് മറച്ചു പിടിക്കുതയായിരുന്നു. ഇതിന് ശേഷം അവയില്‍ ഒരെണ്ണം മാത്രം കൗണ്ടറില്‍ തിരികെ വയ്ക്കുകയും ആഭരണങ്ങളെ കുറിച്ച് ചോദിച്ചറിയുന്നതുമാണ് പുറത്ത് വന്ന സി സി ടി വി ദൃശ്യത്തിലുള്ളത്.
സംഭവത്തിന്റെ മുഴുവന്‍ ദൃശ്യങ്ങളും ഷോറൂമിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. റിപ്പോര്‍ട്ടുകള്‍ പ്രകാരം മാലയുടെ സെറ്റിന് ഏകദേശം ഏഴ് ലക്ഷം രൂപ വിലവരും. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടരുകയാണ്. മോഷ്ടാവിനെ പോലീസ് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.












Click it and Unblock the Notifications