ഭര്‍ത്താവ് നഗ്നയാക്കി മര്‍ദ്ദിച്ചു, ഭാര്യ മരിച്ചു
ബതിന്‍ഡ: ഭര്‍ത്താവും ഭര്‍തൃബന്ധുക്കളും മണിയ്ക്കൂറുകളോളം നഗ്നയാക്കി മര്‍ദ്ദിച്ചതില്‍ മനംനൊന്ത് സ്ത്രീ ആത്മഹത്യ ചെയ്തു. 10 വര്‍ഷമായി സ്ത്രീ വിവാഹിതയായിട്ട്. അന്നു മുതല്‍ തന്നെ സ്ത്രീധനം ആവശ്യപ്പെട്ട് ഭര്‍ത്താവും ബന്ധുക്കളും സ്ത്രീയെ പീഡിപ്പിയ്ക്കുമായിരുന്നു. സ്ത്രീയ്ക്ക് രണ്ട് കുട്ടികളുണ്ട്.
നവംബര്‍ 26 നാണ് ഭര്‍ത്താവും ബന്ധുക്കളും സ്ത്രീധമാവശ്യപ്പെട്ട് സ്ത്രീയെ അതിക്രൂരമായി പീഡിപ്പിച്ചത്.നഗ്നയാക്കിയ ശേഷം സ്ത്രീയെ കെട്ടിയിട്ട് മര്‍ദ്ദിയ്ക്കുകയായിരുന്നു. മണിയ്ക്കൂറുകളോളം മര്‍ദ്ദനം തുടര്‍ന്നു.

പീഡനം അതിരുകടന്നപ്പോഴാണ് സ്ത്രീ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. വിഷം കഴിച്ച് മരിയ്ക്കാനാണ് ഇവര്‍ ശ്രമിച്ചത്. എന്നാല്‍ ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 17 ദിവസങ്ങള്‍ക്ക് ശേഷം കഴിഞ്ഞ ദിവസമാണ് സ്ത്രീ മരിച്ചത്.
സ്ത്രീധന പീഡനത്തെത്തുടര്‍ന്നാണ് മകള്‍ മരിച്ചതെന്ന് കാട്ടി യുവതിയുടെ പിതാവ് പൊലീസില്‍ പരാതി നല്‍കി. ഭര്‍ത്താവിന്‍റെയും ബന്ധക്കളുടേയും പീഡനത്തെപ്പറ്റി യുവതി മാതാപിതാക്കളോട് പരാതിപ്പെട്ടിരുന്നു, പരാതിയെത്തുടര്‍ന്ന് അഞ്ച് പേര്‍ക്കെതിരെ സദര്‍ പൊലീസ് കേസെടുത്തു.












Click it and Unblock the Notifications