പശു അയല്‍ക്കാരന്റെ കൃഷി നശിപ്പിച്ചു; യുവതിയെ നഗ്നയാക്കി വിരല്‍ മുറിച്ചു
കൊല്‍ക്കത്ത: പശു അയല്‍ക്കാരന്റെ കൃഷിയിടം നശിപ്പിച്ചെന്ന് ആരോപിച്ച് യുവതിയെ നഗ്നയാക്കി മര്‍ദ്ദിക്കുകയും വിരല്‍ മുറിക്കുകയും ചെയ്തതായി പരാതി. പശ്ചിമ ബംഗാളിലെ മാല്‍ഡ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് ഞെട്ടിക്കുന്ന സംഭവം. സംഭവത്തില്‍ പ്രതികള്‍ ഒളിവില്‍ പോയിരിക്കുകയാണെന്ന് പോലീസ് പറഞ്ഞു.
33കാരിയായ യുവതിയുടെ പശു അയല്‍ക്കാരന്‍ ഹാറുണ്‍ ഷെയ്ക്കിന്റെ കൃഷിയിടത്തിലെ കയറിയതാണ് സംഭവങ്ങളുടെ തുടക്കം. പശുവിനെ കണ്ട ഹാറൂണ്‍ അതിനെ പിടിച്ചുകെട്ടി കാലുകള്‍ തല്ലിയൊടിച്ചു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട യുവതി സ്ഥലത്തെത്തുകയും പശുവിനെ ഉപദ്രവിക്കരുതെന്ന് അപേക്ഷിക്കുകയും ചെയ്തു.

ഇതോടെ പശുവിനെ വിട്ട് ഹാറൂണ്‍ സ്ത്രീക്കു നേരെ തിരിഞ്ഞു. ഇതിനിടയില്‍ പ്രദേശത്തെ മുന്നുനാലുപേര്‍ കൂടി യുവതിയെ ആക്രമിക്കാനായി സ്ഥലത്തെത്തി. അക്രമികള്‍ യുവതിയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും ഇടതുകൈയ്യിലെ രണ്ട് വിരലുകള്‍ ഛേദിക്കുകയും ചെയ്തു. യുവതിയെ രക്ഷിക്കാനെത്തിയ മകനെയും ഇവര്‍ മര്‍ദ്ദിച്ചു.
സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്ന് സ്ത്രീയുടെ ഭര്‍ത്താവ് പറഞ്ഞു. കേസ് പിന്‍വലിക്കാന്‍ ഭീഷണിയുണ്ടെങ്കിലും അതിന് വഴങ്ങില്ല. പ്രതികളെ ഉടന്‍ പിടികൂടണമെന്നും കൂലിപ്പണിക്കാരനായ ഭര്‍ത്താവ് ആവശ്യപ്പെട്ടു. പ്രതികള്‍ ഇപ്പോള്‍ ഒളിവില്‍ പോയിരിക്കുകയാണ്. ഉടന്‍ പിടിയിലാകുമെന്ന് പോലീസ് പറഞ്ഞു.


Click it and Unblock the Notifications