യുവതിയെ കൈയ്യും തലയും അറുത്ത നിലയില്‍ കണ്ടെത്തി
ജാര്‍ഖണ്ഡ്: ജാര്‍ഖണ്ഡിലെ രാംഘട്ടില്‍ യുവതിയെ തലയും കൈയ്യും അറുത്ത നിലയില്‍ കണ്ടെത്തി. സോനാലി മുര്‍മു (30) ആണ് കൊല്ലപ്പെട്ടത്.സംഭവത്തില്‍ പ്രതിയെന്നു കരുതുന്ന സോനാലിയുടെ ബാല്യകാല സുഹൃത്ത് സുകേഷ് മണ്ഡലിനെ(35)പോലീസ് തിരയുകയാണ്. ബുധനാഴ്ച്ചയാണ് സോനാലിയെ പഠിക്കുന്ന കോളേജിന്റെ മുന്നില്‍
ദാരുണമായി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. സോനാലിയുടെ ദേഹത്ത് മാരകായുധങ്ങള്‍ കൊണ്ടുളള 20 ഓളം മുറിവുകളുണ്ടായിരുന്നതായി പോലീസ് പറഞ്ഞു.

സുകേഷ് മണ്ഡലിനെ പേടിച്ചുകഴിയുകയായിരുന്നു സോനാലിയെന്നും തങ്ങളുടെ വിവാഹ ശേഷം അയാള്‍ സ്ഥിരമായി ഭീഷണിപ്പെടുത്താറുണ്ടായിരുന്നെന്നും സൊനാലിയുടെ ഭര്‍ത്താവ് ചിത്തരഞ്ജന്‍ തുഡു പോലീസിനോട് പറഞ്ഞു.
സംഭവം നടന്ന ദിവസം കോളേജ് പരിസരത്തു നിന്ന് ഒരു ബൈക്ക് കടന്നു പോകുന്നത് കണ്ടതായി സമീപവാസിയായ സ്ത്രീ പോലീസിനെ അറിയിച്ചിരുന്നു.കൊല്ലപ്പെട്ട സോനാലി മുര്‍മുവിന് ഒരു കുട്ടിയുണ്ട്. അധ്യാപക കോഴ്‌സിനു പഠിക്കുകയായിരുന്നു സോനാലി.












Click it and Unblock the Notifications