ഹൃത്വിക് റോഷനൊപ്പം ഡിന്നര്‍ നല്‍കിയില്ല; കൊക്കകോളയ്ക്കെതിരെ യുവതിയുടെ ഹര്‍ജി
പഞ്ച്ഗുള: ബോളിവുഡ് നടന് ഹൃത്വിക് റോഷനൊപ്പം ഡിന്നര്‍ വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്നു കാട്ടി യുവതി കൊക്കകോളയ്ക്കെതിരെ കോടതിയില്‍ പരാതി നല്കി. ഹരിയാണയിലെ പഞ്ചകുള സ്വദേശിനിയായ ശിഖ മൊംഗ ആണ് പരാതിക്കാരി. 2.5കോടി രൂപ തനിക്ക് നഷ്ടപരിഹാരമായി നല്‍കണമെന്നാണ് യുവതി പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
2000ല്‍ കൊക്കകോള നടത്തിയ ഒരു മത്സരത്തില്‍ ഒന്നാംസ്ഥാനം നേടിയത് ശിഖ ആയിരുന്നു. ഒന്നാം സ്ഥാനത്തെത്തുന്നവര്‍ക്ക് ഹൃത്വിക്കിനൊപ്പം ഡിന്നര്‍ എന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം. എന്നാല്‍ 15 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടനൊപ്പം ഡിന്നര്‍ കഴിക്കാനുള്ള അവസരം തനിക്ക് ഒരുക്കി തരുന്നതിന് കമ്പനിക്ക് സാധിച്ചിട്ടില്ലെന്ന് ശിഖ ചൂണ്ടിക്കാട്ടുന്നു.

ശിഖയുടെ ഹര്‍ജി സ്വീകരിച്ച ചണ്ഡീഗഡ് കോടതി കൊക്കകോളയ്ക്ക് നോട്ടീസ് അയച്ചു. പരാതിയില്‍ മറുപടി നല്‍കാനാണ് കോടതി കൊക്കകോളയ്ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. ഇത്തരം മത്സരങ്ങള്‍ക്കായി ടിവിയിലൂടെ വന്‍ പ്രചാരം നല്‍കുകയും ശേഷം മത്സര വിജയി ആകാത്തവര്‍ക്ക് സമ്മാനം നല്‍കാതെ മുങ്ങുകയും ചെയ്യുന്ന കമ്പനികള്‍ക്ക് താക്കീതാണ് ശിഖയുടെ പരാതി.
പരസ്യത്തിലൂടെ ഉപഭോക്താക്കള്‍ ആകര്ഷിക്കപ്പെട്ടുകഴിഞ്ഞാല് തങ്ങളുടെ വാഗ്ദാനം മറക്കുകയാണ് മിക്ക കമ്പനികളുടെയും രീതി. വന്‍കിടക്കാര്‍ ആയതുകൊണ്ടുതന്നെ ഇവര്‍ക്കെതിരെ കോടതി നടപടിക്ക് പലരും തയ്യാറാകാറില്ല. കോടതിവിധി തനിക്ക് അനുകൂലമാകുകയാണെങ്കില്‍ കമ്പനികളുടെ ഇത്തരം തട്ടിപ്പുകള്‍ക്ക് വിരമമാകുമെന്നാണ് ശിഖയുടെ പക്ഷം.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications