ശരീരത്തിന് മുകളിലൂടെ പാഞ്ഞ് പോയത് 56 ബോഗികള്‍, യുവതി അത്ഭുതകരമായി രക്ഷപെട്ടു
പുരൂലിയ: പശ്ചിമ ബംഗാളിലെ പുരൂലിയയില്‍ ട്രെയിനിനടിയില്‍പ്പെട്ട യുവതി അത്ഭുതകരമായി രക്ഷപ്പെട്ടു. 56 ബോഗികളുള്ള ചരക്ക് തീവണ്ടിയാണ് യുവതിക്ക് മുകളിലൂടെ കടന്ന് പോയത്.
റെയില്‍വെ ട്രാക്ക് മുറിച്ച് കടക്കുന്നതിനിടെയാണ് യുവതി പാളത്തില്‍ വീണ് പോയത്. 45 വയസ്സുള്ള ഹിമാനി മാഞ്ചിയാണ് റെയിലേ പാളത്തില്‍ അകപ്പെട്ട് പോയത്.

പാളത്തില്‍ വീണ ഹിമാനി ട്രെയിന്‍ കടന്ന് പോകുന്നത് വരെ പാളത്തിന് സമാന്തരമായി കിടന്നു. പാളത്തില്‍ കമഴ്ന്ന് കിടന്ന ഹിമാനിയോട് റെയില്‍വേ ഉദ്യോഗസ്ഥരും നാട്ടുകാരുമാണ് ട്രെയിന്‍ കടന്ന് പോകുന്നത് വരെ നിര്‍ദേശങ്ങള്‍ നല്‍കിയത്.
വീഴ്ച്ചയില്‍ സംഭവിച്ച ചെറിയ മുറിവുകള്‍ അല്ലാതെ ഇവര്‍ക്ക് കാര്യമായ പരിക്കുകളൊന്നുമില്ല. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഹാമിനി വീട്ടിലേക്ക് മടങ്ങി.












Click it and Unblock the Notifications