പൊലീസിന് രഹസ്യ വിവരം നൽകി!!! ബീഹാറിൽ യുവതിയുടെ തലവെട്ടിയെടുത്തു!!!

  • Posted By:
Subscribe to Oneindia Malayalam

പാട്ന : പെലീസിന് രഹസ്യ വിവരം നൽകിയെന്നാരോപിച്ച് ബീഹാറിൽ യുവതിയുടെ തല മാവോയിസ്റ്റുകാർ വെട്ടിയെടുത്തു . ബീഹാറിലെ നവാദ ജില്ലയിലാണ് സംഭവം . ജയാദേവി എന്ന ഇരുപത്താറുകാരിയാണ് മാവോയിസ്റ്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.ഇവർ പൊലീസിന് രഹസ്യ വിവരം ചേർത്തി കൊടുത്തുവെന്നു ആരോപിച്ചാണ് യുവതിയുടെ തലവെട്ടിയെടുത്തത്.

വിപ്ലവത്തിനെതിരെ നിന്നതിനാലാണ് കൊല്ലുന്നതെന്ന് മൃതദേഹത്തിനടുത്ത് നിന്ന് ലഭിച്ച കുറിപ്പിൽ പറയുന്നുണ്ട്. പൊലീസുകാർക്കും ഇതേ ഗതിയായിരിക്കുമെന്നുള്ള ഭീക്ഷണിയും കത്തിൽ പറയുന്നുണ്ട്.സംഭവത്തെ പറ്റി പൊലാസ് പറയുന്നതിങ്ങനെ: ജയദേവിയുടെ ഭർത്താവ് ജോലിക്കായി പുറത്താണ് തമസിക്കുന്ന്ത്. സംഭവം നടക്കുമ്പോൾ അമ്മയും മകനു മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

woman

രാവിലെ അമ്മയെ കാണാഞ്ഞ് ചെറിയ കുട്ടി ബഹളം വച്ചപ്പോഴാണ് ഗ്രാമീണർ വിവരമറിയുന്നത് . തുടർന്ന് പൊലീസും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത് . അതേസമയം ജയാദേവി പൊലീസിന് വിവരം നൽകുന്ന വ്യക്തിയല്ലെന്നു പൊലീസ് അറിയിച്ചിട്ടുണ്ട്. കൂടാതെ ഇവർ ഇന്നേവരെ പൊലീസ് സ്റ്റേഷനിൽ വന്നിട്ടു പോലുമില്ലെന്നു എസ്ഐ മനോജ് കുമാർ പറഞ്ഞു.

English summary
A 26-year-old woman was beheaded by Maoist insurgents in Bihar 's Nawada district on Saturday, claimed a note which was found near her dead body.
Please Wait while comments are loading...