ഹോംവര്‍ക്ക് ചെയ്യാത്തതിന് വിദ്യാര്‍ത്ഥിനികള്‍ക്ക് അധ്യാപികയുടെ ക്രൂര മര്‍ദ്ദനം
ഹരിയാന;ഹോ വര്‍ക്ക് ചെയ്യാത്തതിന് വിദ്യാര്‍ത്ഥിനികളെ മര്‍ദ്ദിച്ച അധ്യാപികയ്‌ക്കെതിരെ കേസ്. ഹരിയാനയിലെ ലിജ്വാന ഗ്രാമത്തിലെ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയാണ് വിദ്യാര്‍ത്ഥിനികളെ ക്രൂരമായി മര്‍ദ്ദിച്ചത്. ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനികള്‍ക്കാണ് ഹോം വര്‍ക്ക് ചെയ്യാത്തതിന് മര്‍ദ്ദനമേറ്റത്. ക്ലാസിലെത്തിയ കുട്ടികളെ വടിയെടുത്ത് അടിക്കുകയും ക്ലാസിനു പുറത്തു നിര്‍ത്തുകയുമായിരുന്നെന്നും ചില കുട്ടികള്‍ തലകറങ്ങി വീണതായും പോലീസ് പറഞ്ഞു.

വിദ്യാര്‍ത്ഥിനികളെ സ്‌കൂളിനു സമീപമുളള പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചതിനു ശേഷം വിട്ടയച്ചു. കുട്ടികളുടെ
രക്ഷിതാക്കളുടെ പരാതിയിന്മേലാണ് പോലീസ് കേസെടുത്തത്. രോഷാകുലരായ രക്ഷിതാക്കള്‍ അധ്യാപികയ്‌ക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടിരുന്നു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് പോലീസ് പറഞ്ഞു.












Click it and Unblock the Notifications