അമിതമായി മദ്യപിച്ച വനിതാ ടെക്കി ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ! രണ്ട് ഫുൾ ബോട്ടിൽ ഒറ്റയ്ക്ക് കാലിയാക്കി
അമിതമായി മദ്യപിച്ചതാണ് യുവതിയുടെ മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
ചെന്നൈ: സോഫ്റ്റ്വെയർ എൻജിനീയറായ യുവതിയെ ദുരൂഹ സാഹചര്യത്തിൽ ഹോട്ടൽ റൂമിൽ മരിച്ചനിലയിൽ കണ്ടെത്തി. ചെന്നൈയിൽ സ്ഥിരതാമസക്കാരിയായ സ്വാതിയെയാണ് ശ്രീപുരം കോളനിയിലെ എൻകെ കോർട്ട്വാർഡ് ഹോട്ടലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
അമിതമായി മദ്യപിച്ചതാണ് യുവതിയുടെ മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകമോ ആത്മഹത്യയോ ആണെന്ന ധാരണയിലാണ് പോലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചത്. എന്നാൽ സ്വാതിയുടെ ഹോട്ടൽ മുറിയിൽ നിന്നും കാലിയായ രണ്ട് ഫുൾ ബോട്ടിൽ മദ്യക്കുപ്പികൾ കണ്ടെത്തിയതോടെ യഥാർത്ഥ മരണകാരണം വ്യക്തമാകുകയായിരുന്നു.

വെള്ളിയാഴ്ച രാത്രി...
ചെന്നൈയിൽ സ്ഥിരതാമസക്കാരിയായ സ്വാതി പ്രമുഖ കമ്പനിയിലെ സോഫ്റ്റ്വെയർ എൻജിനീയറായാണ്. ഭർത്താവിനും രണ്ടു മക്കൾക്കുമൊപ്പം താമസിക്കുന്ന യുവതി വെള്ളിയാഴ്ച രാത്രിയാണ് ശ്രീപുരം കോളനിയിലെ എൻകെ കോർട്ട്വാർഡ് ഹോട്ടലിൽ മുറിയെടുത്തത്.

വാതിൽ തുറക്കുന്നില്ല...
ശനിയാഴ്ച രാവിലെ മുറി വൃത്തിയാക്കാനെത്തിയ ജീവനക്കാർ സ്വാതിയെ വിളിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. പിന്നീട് ഉച്ചയോടെ വീണ്ടും വാതിലിൽ മുട്ടിയെങ്കിലും മുറിയിൽ നിന്നും പ്രതികരണം ലഭിച്ചില്ല. ഇതോടെയാണ് ഹോട്ടൽ ജീവനക്കാർ പോലീസിൽ വിവരമറിയിച്ചത്. തുടർന്ന് പോലീസെത്തി വാതിൽ ചവിട്ടിതുറന്ന് അകത്തുപ്രവേശിച്ചതോടെയാണ് സ്വാതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കാരണം..
വനിതാ ടെക്കിയുടെ മരണത്തിന് പിന്നിൽ മറ്റാരെങ്കിലുമുണ്ടോ എന്നായിരുന്നു പോലീസിന്റെ ആദ്യസംശയം. സ്വാതിയുടെ മൂക്കിൽ നിന്ന് രക്തം പുറത്തേക്ക് വന്ന നിലയിൽ കണ്ടെത്തിയത് മരണം കൊലപാതകമാണെന്ന സംശയത്തിനും കാരണമായി.

അമിതമായ മദ്യപാനം..
ഹോട്ടൽ മുറിയിൽ വിശദമായ പരിശോധന നടത്തിയ പോലീസ് സംഘം അൽപസമയത്തിന് ശേഷമാണ് ഒഴിഞ്ഞ മദ്യക്കുപ്പികൾ ശ്രദ്ധിക്കുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സ്വാതി അമിതമായി മദ്യപിക്കുന്നയാളാണെന്ന് മനസിലായി.

അടിച്ചുഫിറ്റായത്..
പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് അമിതമദ്യാപനമാണ് മരണകാരണമെന്ന് പോലീസ് സ്ഥിരീകരിച്ചത്. കാലിയായ രണ്ട് ഫുൾ ബോട്ടിലുകളാണ് സ്വാതിയുടെ മുറിയിൽ നിന്നും കണ്ടെടുത്തത്. വെള്ളിയാഴ്ച രാത്രി മുതൽ മദ്യപിക്കാൻ തുടങ്ങിയ സ്വാതി അമിത മദ്യപാനം കാരണമുണ്ടായ ഡീഹൈഡ്രേഷനെ തുടർന്ന് മരണപ്പെട്ടുവെന്നാണ് ഡോക്ടർമാർ അറിയിച്ചത്.

ഭർത്താവ്...
അതേസമയം, സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പോലീസ് വ്യക്തമാക്കി. ചില ശാസ്ത്രീയ പരിശോധനകൾ കൂടി നടത്തിയാലേ മരണത്തിലെ ദുരൂഹതകൾ നീക്കാനാകുവെന്നും പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. വർഷങ്ങളോളം അമേരിക്കയിലായിരുന്ന സ്വാതി കഴിഞ്ഞ രണ്ടു വർഷമായിട്ട് അമിതമായി മദ്യപിക്കുമായിരുന്നുവെന്ന് ഭർത്താവും പോലീസിനോട് പറഞ്ഞിട്ടുണ്ട്.

തിരിച്ചെത്തി...
''രണ്ട് വർഷം മുൻപാണ് സ്വാതി അമേരിക്കയിൽ നിന്നെത്തിയത്. അന്നുതൊട്ടേ അമിതമായി മദ്യപിക്കുമായിരുന്നു. ഞാൻ എതിർത്താൽ അവൾ ഹോട്ടലിൽ പോയി മദ്യപിക്കും. അതാണ് ശീലം. ഒരു ഔദ്യോഗിക യോഗമുണ്ടെന്ന് പറഞ്ഞാണ് വെള്ളിയാഴ്ച വീട്ടിൽ നിന്നും പോയത്. അടുത്ത ദിവസമേ തിരിച്ചുവരികയുള്ളുവെന്നും പറഞ്ഞിരുന്നു. പക്ഷേ...'' സ്വാതിയുടെ ഭർത്താവ് പറഞ്ഞു.












Click it and Unblock the Notifications