കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനിത ടെക്കി കിഡ്നാപ്പിൻ കേസിൽ അറസ്റ്റിൽ; തട്ടികൊണ്ട് പോയത് ശല്ല്യം സഹിക്കാനാകാതെ, സംഭവം ഇങ്ങനെ...

  • By Desk
Google Oneindia Malayalam News

ഹൈദരാബാദ്: തട്ടിക്കൊണ്ടുപോകൽ കേസിൽ ടെക്കി യുവതി അറസ്റ്റിൽ. ഹൈദരാബാദിലാണ് സംഭവം. നഗരത്തിലെ അറിയപ്പെടുന്ന മൾട്ടിനാഷണൽ കമ്പനിയിലെ ജോലിക്കാരിയാണ് യുവതി. 24 കാരിയായ യുവതിയും സുഹൃത്തുക്കളും ചേർന്നാണ് യുവാവിനെ തട്ടികൊണ്ടു പോയത്. സംഘത്തിൽ നിന്ന് രക്ഷപ്പെട്ടോടിയ യുവാവ് അടുത്തുള്ള ആശുപത്രിയിൽ എത്തി അഡ്മിറ്റായതോടെയാണ് സംഭവം പുറംലോകമറിയുന്നത്.

<strong>എറണാകുളം പിടിക്കാന്‍ പുതുമുഖങ്ങള്‍.... സെബാസ്റ്റ്യന്‍ പോളിന്റെ മകന്‍ സിപിഎം സ്ഥാനാര്‍ത്ഥിയായേക്കും</strong>എറണാകുളം പിടിക്കാന്‍ പുതുമുഖങ്ങള്‍.... സെബാസ്റ്റ്യന്‍ പോളിന്റെ മകന്‍ സിപിഎം സ്ഥാനാര്‍ത്ഥിയായേക്കും

യുവതിയെ ശല്ല്യം ചെയ്തതിന്റെ പേരാലാണ് 23 കാരനായ വി സായ് കുമാറിനെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം നടന്നത്. ആഴ്ചകൾക്ക് മുമ്പാണ് വി സായ് കുമാർ യുവതിയെ കണ്ടത്. പിന്നീട് അയാൾ പലപ്പോഴും യുവതിയെ വിളിക്കാൻ ആരംഭിച്ചു. വിലക്കിയിട്ടും യുവാവിന്റെ മനോഭാവത്തിൽ മാറ്റമില്ലെന്ന് മനസിലാക്കിയ യുവതി യുവാവിനെ ഒരു പാഠം പഠിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.

Crime

പെരുമാറ്റത്തിൽ അപാകത മണത്ത യുവതി തന്റെ അഞ്ച് സുഹൃത്തുക്കളുടെ സഹായത്താൽ സെക്കന്തരാബാദിലുള്ള അഞ്ജാത കേന്ദ്രത്തിലേക്ക് വിളിപ്പിക്കുകയായിരുന്നു. ഇതു പ്രകാരം യുവാവ് എത്തിയപ്പോൾ യുവതിയും സുഹൃത്തുക്കളും ചേർന്ന് യുവാവിനെ മർദ്ദിച്ചു. തുടർന്ന് യുവതിയുടെ സുഹൃത്തുക്കൾ മാൽക്കജ്ഗിരി എന്ന സ്ഥലത്തെ ഒറ്റപ്പെട്ട ഭാഗത്തേക്ക് യുവാവിനെ ബൈക്കിൽ കയറ്റി എത്തിച്ച ശേഷം വീണ്ടും മർദ്ദിച്ചു. ഇവിടെ നിന്നാണ് ഇയാൾ രക്ഷപ്പെട്ടത്.

യുവതിയും സുഹൃത്തുക്കളും സായ് കുമാറിനെ കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നെന്നും. യുവതിയും സുഹൃത്തുക്കളും അറസ്റ്റിലായെന്നും ഗോപാലപുരം എസിപി അറിയിച്ചു. കൊലപാതക ശ്രമത്തിനാണ് ആറ് പേർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിന് മുമ്പ് യുവതി പോലീസിനെ സമീപിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

English summary
woman software engineer was arrested on charges of kidnapping a carpenter in Hyderabad. The carpenter in question had allegedly been harassing her and she wanted to teach him a lesson, police said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X