ഭര്‍ത്താവിനെ കൊന്ന് കണ്ണ് ചൂഴ്‌ന്നെടുത്തു

രണ്ടാഴ്ച മുമ്പാണ് സംഭവം നടന്നത്. അന്വേഷണത്തില്‍ കൊല്ലപ്പെട്ടയാളുടെ ഭാര്യയും കാമുകനുമാണ് ഉത്തരവാദികളെന്ന് പോലീസിന് വ്യക്തമായി. തുടര്‍ന്ന് ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിന് ശേഷം ഇരുവരും ഒളിച്ചോടിപ്പോയിരുന്നു. ഏതാനും ദിവസത്തിന് ശേഷം അഹമ്മദാബാദില്‍ നിന്നും ഏറെമാറി ഒരു ഗ്രാമത്തില്‍നിന്നുമാണ് പോലീസ് ഇവരെ പിടികൂടിയത്.
കാമുകനോടൊപ്പം വിടാന്‍ ഭര്‍ത്താവ് വിസമ്മതിച്ചതാണ് കൊലപാതകത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും ഡിസംബര്‍ അഞ്ച് വരെ കസ്റ്റഡിയില്‍ വിട്ടു. കൊലപാതകത്തിന് ശേഷം മൃതദേഹം ഇവര്‍ ചാക്കില്‍ കെട്ടി വഴിയരികില്‍ ഉപേക്ഷിക്കുകയായിരുന്നു. ചാക്കുകെട്ട് കണ്ട് സംശയം തോന്നിയ വഴിയാത്രക്കാരാണ് പോലീസില്‍ വിവരം അറിയിച്ചത്.
യുവതിയുടെ കാമുകന്‍ കൊല്ലപ്പെട്ട യുവാവിന്റെ കൂട്ടുകാരനായിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. ദേഹത്ത് മുഴുവന്‍ കത്തികൊണ്ട് മുറിച്ച പാടുകള്‍ കാണാമായിരുന്നു എന്നും മൃതദേഹം വികൃതമാക്കപ്പെട്ട നിലയിലായിരുന്നു എന്നും പോലീസ് പറഞ്ഞു.


Click it and Unblock the Notifications