Get Updates
Get notified of breaking news, exclusive insights, and must-see stories!

ദിപാ കര്‍മാകറെ വിമര്‍ശിച്ച് ട്വീറ്റ്, യുവതിയെ പീഡിപ്പിക്കുമെന്ന് ഭീഷണി

ജെയ്പൂര്‍: ഇന്ത്യന്‍ ജിംനാസ്റ്റിക് കാരം ദിപ കമാകറെ വിമര്‍ശിച്ച യുവതിക്കെതിരെ പീഡിപ്പിക്കുമെന്ന് ഭീഷണി. ഒളിംപിക്‌സ് ഫൈനലില്‍ മെഡല്‍ നേടാന്‍ കഴിയാത്തതിനെ വിമര്‍ശിച്ചുകൊണ്ടുള്ള ട്വീറ്റാണ് വിവാദമായയത്. യുവതിക്കെതിരെ ഓണ്‍ലൈനില്‍ അസഭ്യം പറഞ്ഞവര്‍ പിന്നീട് പീഡിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തുകയായിരുന്നു. ഇതിന് പുറമേ യുവതിയുടെ ഫോട്ടോ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.

ഇതോടെ സഹായമഭ്യര്‍ത്ഥിച്ച് 26 കാരി വിദേശ കാര്യ മന്ത്രി സുഷമാ സ്വരാജ്, വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി മേനകാ ഗാന്ധി, രാജസ്ഥാന്‍ മുഖ്യമന്ത്രി എന്നിവര്‍ക്ക് ട്വീറ്റ് ചെയ്യുകയായിരുന്നു. ഇതോടെ സൈബര്‍ കുറ്റവാളികള്‍ക്കെതിരെ കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതി തന്നെ ഭീഷണിപ്പെടുത്തിയവരുടെ ട്വിറ്റര്‍ അക്കൗണ്ട് വിവരങ്ങളും പോലീസിന് കൈമാറിയിരുന്നു.

jpg

നിരവധി ട്വീറ്റുകളിലൂടെ ഇന്ത്യന്‍ കായിക രംഗത്തിന്റെ അവസ്ഥയെ യുവതി വിമര്‍ശിച്ചിരുന്നു. ഇന്ത്യയിലെ ജിംനാസ്റ്റികിന്റെ അവസ്ഥയെ ചോദ്യം ചെയ്ത യുവതി മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുകയും ചെയ്തിരുന്നു. പോലീസ് ഇക്കാര്യത്തില്‍ യുവതിയില്‍ നിന്ന് വിശദീകരണം തേടിയിരുന്നു. കുറ്റവാളികള്‍ക്കെതിരെ മാത്രമല്ല ഇന്ത്യയ്‌ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ യുവതിയ്‌ക്കെതിരെയും കേസെടുക്കണമെന്ന് കമ്മീഷണര്‍ സഞ്ജയ് അഗര്‍വാള്‍ വ്യക്തമാക്കി. ഇന്ത്യയില്‍ നിന്ന് ജിംനാസ്റ്റിക്സില്‍ ഒളിംപിക്‌സ് യോഗ്യത നേടുന്ന ആദ്യത്തെ വനിതാതാരമായ ദിപ കര്‍മാകര്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടതോടെയായിരുന്നു യുവതിയുടെ ട്വീറ്റ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+