കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാജ പീഡനകേസ് കൊടുക്കുമെന്ന് ഭീഷണി, യുവതി തട്ടിയെടുത്തത് 3 ലക്ഷം

  • By ഭദ്ര
Google Oneindia Malayalam News

ഭോപാല്‍: സ്ത്രീകള്‍ക്ക് നേരെയുള്ള പീഡന കേസുകള്‍ വര്‍ധിച്ചു വരുമ്പോള്‍ അതിലൊരു വിഭാഗം പുരുഷന്മാരും പീഡിപ്പിക്കപ്പെടുന്നുണ്ട് എന്ന് തിരിച്ചറിയുക. മധ്യപ്രദേശിലെ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ എഞ്ചിനിയര്‍ക്കുണ്ടായ അനുഭവം ഇത് ചൂണ്ടി കാണിക്കുന്നു.

പുനെ മുന്‍സിപ്പല്‍ കോര്‍പറേഷന്‍ എഞ്ചിനിയറായ യുവാവില്‍ നിന്നും മധ്യപ്രദേശ് സ്വദേശിനിയായ യുവതി വ്യാജ പീഡന കേസ് നല്‍കും എന്ന് ഭീഷണിപ്പെടുത്തി തട്ടിയെടുത്തത് 3 ലക്ഷം രൂപയാണ്. കൂടുതല്‍ പണം ആവശ്യപ്പെട്ടപ്പോഴാണ് യുവാവ് പോലീസില്‍ പരാതിപ്പെട്ടത്.

bribery

മാട്രിമോണിയില്‍ സൈറ്റില്‍ വിവാഹത്തിന് തയ്യാറാക്കിയ പ്രൊഫൈലിലൂടെയാണ് യുവാവിനെ പരിചയപ്പെടുന്നത്. യുവാവിന്റെ വിവാഹത്തിന് ശേഷമായിരുന്നു ഇരുവരും ഫോണില്‍ സംസാരിച്ചത്. താന്‍ വിവാഹിതനാണ് എന്ന് പറഞ്ഞപ്പോള്‍ മകളുടെ വിദ്യാഭ്യാസ ആവശ്യത്തിന് പുനെയില്‍ എത്തുന്നുണ്ട് സഹായിക്കണം എന്നായിരുന്നു അടുത്ത ആവശ്യം.

പുനെയില്‍ എത്തിയ യുവതി യുവാവുമായി നേരിട്ട് കാണുകയും സംസാരിക്കുകയും ചെയ്തു. പിന്നീടായിരുന്നു 5 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയത്. പണം കിട്ടിയിലെങ്കില്‍ വ്യാജ പീഡന കേസ് നല്‍കും എന്ന് ഭീഷണിപ്പെടുത്തി. 15,000 രൂപയും 6 ഗ്രാമിന്റെ സ്വര്‍ണമാലയും പിന്നീട് 2 ലക്ഷം രൂപയും നല്‍കി. എന്നിട്ടും ഭീഷണി തുടര്‍ന്നപ്പോഴാണ് പോലീസില്‍ പരാതിപ്പെട്ടത്. യുവതിയെ അറസ്റ്റ് ചെയ്ത് അന്വേഷണം പുരോഗമിക്കുകയാണ്. ചൊവ്വാഴ്ച യുവതിയെ കോടതിയില്‍ ഹാജരാക്കും.

കൂടുതല്‍ വാര്‍ത്തകള്‍:

മകനൊപ്പം മുന്‍ കോര്‍പ്പറേറ്റ് അഫയേഴ്‌സ് ഉദ്യോഗസ്ഥന്‍ ആത്മഹത്യക്ക് ശ്രമിച്ചു, സംഭവത്തിന് പിന്നില്‍

11 കാരിയെ വീട്ടുജോലിയ്ക്ക് വിറ്റു, രക്ഷപ്പെട്ട കുട്ടിയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ..

വയസ്സ് 11, ബലാത്സംഗം ചെയ്തതോ 15 തവണയും.......

English summary
A 35-year-old woman from Madhya Pradesh has been arrested by Pune city police for allegedly extorting Rs 3 lakh from a Pune Municipal Corporation (PMC) engineer whom she met on a matrimonial website.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X