'ഞാനല്ലാതെ വേറെ ഭാര്യ വേണ്ട'; ഭര്‍ത്താവിന് നേരെ ആസിഡ് ആക്രമണം, നില ഗുരുതരം
ജമ്മു: ഭര്‍ത്താവിന് നേരെ യുവതിയുടെ ആസിഡ് ആക്രമണം. മുഹമ്മദ് ദിന്‍ എന്നയാള്‍ക്ക് നേരെ ഭാര്യ ഷമീമ അക്തറാണ് ആക്രമണം നടത്തിയത്. ജമ്മുവിലെ കത്വയിലാണ് സംഭവം.
മകളുടെ സഹായത്തോടെയാായിരുന്നു ഭാര്യയുടെ ആക്രമണം. ഗുരുതരമായി പൊള്ളലേറ്റ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മൊഹമ്മദ് ദിന്‍ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കുകയാണെന്ന് മനസ്സിലാക്കിയായിരുന്നു ആക്രമണം. ഇദ്ദേഹം പോലീസ് കോണ്‍സ്റ്റബിളാണ്.

പത്ത് വര്‍ഷം മുമ്പാണ് ഇരുവരുടെയും വിവാഹം നടന്നത്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് ഒരു മകളുമുണ്ട്. ആസിഡ് ആക്രമണത്തിന് യുവതിയെ സഹായിച്ചത് മകളും മറ്റ് രണ്ട് പേരും ചേര്‍ന്നാണ്. ഭാര്യയുടെ അപ്രതീക്ഷിത ആക്രമണത്തില്‍ ശരീരത്തിന്റെ പലയിടങ്ങളിലും മുഹമ്മദ് ദിന് പൊള്ളലേറ്റിട്ടുണ്ട്. ഷമീമയ്ക്കും ചെറിയ തോതില്‍ പൊള്ളലേറ്റിട്ടുണ്ട്. ഷമീമയെ സബ്ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുതരമായി പൊള്ളലേറ്റ മുഹമ്മദ് ദിനെ കത്വയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.












Click it and Unblock the Notifications