ഭര്‍ത്താവിന് സംശയം; കുഞ്ഞിനെ അഴുക്കുചാലില്‍എറിഞ്ഞു
ഗാസിയാബാദ്: അഞ്ചു മാസം മാത്രം പ്രായമായ പെണ്‍കുഞ്ഞിനെ അഴുക്കുചാലില്‍ എറിഞ്ഞ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍ പ്രദേശിലെ ഗാസിയാബാദിലാണ് ഞെട്ടിപ്പിക്കുന്ന ഈ സംഭവം നടന്നത്. ഭര്‍ത്താവിന് തന്റെ സ്വഭാവത്തില്‍ സംശയം തോന്നിയതിനെ തുടര്‍ന്നാണ് യുവതി പെണ്‍കുഞ്ഞിനെ ഓടയിലെറിഞ്ഞ് കൊല്ലാന്‍ ശ്രമിച്ചതത്രെ.
ഗാസിയാബാദിലെ വസുദ്ധര സ്വദേശിയായ അന്‍ഷിക എന്ന യുവതിയാണ് പോലീസിന്റെ പിടിയിലായത്. ഇന്‍ഷുറന്‍സ് ഏജന്റായ മോഹന്‍ കുമാറാണ് ഇവരുടെ ഭര്‍ത്താവ്. അഞ്ച് വയസുള്ള ഒരു മകനും അഞ്ച് മാസം പ്രായമുള്ള മകളുമാണ് ഇവര്‍ക്ക് ഉള്ളത്.

ബുധനാഴ്ച ഡോക്ടറെ കാണാന്‍ പോകുന്നു എന്ന് പറഞ്ഞ് മകളെയും എടുത്ത് വീട്ടില്‍ നിന്ന് ഇറങ്ങിയതായിരുന്നു ഇവര്‍. ആശുപത്രിയിലേക്ക് പോകുന്നതിന് പകരം അഞ്ചുമാസം പ്രായമായ മകളെ തുറന്നുകിടന്ന ഒരു അഴുക്കുചാലിലേക്ക് എറിയുകയായിരുന്നു ഇവര്‍ എന്ന് പോലീസ് പറഞ്ഞു.
സംഭവം കണ്ട വഴിയാത്രക്കാരില്‍ ചിലര്‍ അഴുക്കുചാലിലേക്ക് ഇറങ്ങി കുഞ്ഞിനെ രക്ഷിക്കുകയായിരുന്നു. നരേന്ദ്ര മോഹന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട കുഞ്ഞ് ഇപ്പോള്‍ അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചു. സെക്ടര്‍ ഒന്ന് പോലീസ് സ്ഥലത്തെത്തി യുവതിയെ അറസ്റ്റ് ചെയ്തു.
ഭര്‍ത്താവ് മദ്യത്തിന് അടിമയാണെന്നും സംശയരോഗിയാണെന്നും അന്‍ഷിക പറയുന്നു. എന്നാല്‍ അന്‍ഷികയുടെ മാനസിക നില തകരാറിലാണ് എന്നാണ് ഭര്‍ത്താവ് മോഹന്‍ കുമാര്‍ പോലീസിനോട് പറഞ്ഞത്.












Click it and Unblock the Notifications