Get Updates
Get notified of breaking news, exclusive insights, and must-see stories!

ഭാര്യ കഴിക്കാൻ കൊടുക്കുന്നത് ലഡുമാത്രം, രാവിലെയും വൈകുന്നേരവും 4 വീതം, വിവാഹമോചനം വേണമെന്ന് യുവാവ്

വിവാഹ മോചനം ഈ കാലഘട്ടത്തിൽ വലിയ സർവ്വ സാധാരണമാണ്. രണ്ട് പേർക്ക് പൊരുത്തപ്പെടാൻ കഴിയുന്നില്ല എന്ന് മനസിലാക്കിയാൽ വിവാഹമോചനം തന്നെയാണ്മനല്ലതെന്ന് ചിന്തിക്കുന്നവരാണ് പലരും. ദേഷ്യത്തോടെ, അല്ലെങ്കിൽ സ്നേഹത്തോടെ തന്നെ പിരിയുന്നവരാണ് ഭൂരിഭാഗവും. എന്നാൽ അതിനുള്ള കാരണങ്ങളുമുണ്ടാകും.

എന്നാൽ കഴിക്കാൻ ലഡു കഴിക്കാൻ കൊടുത്തതിന്റെ പേരിൽ വിവാഹമോചനം ആവശ്യപ്പെട്ടെന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. കേൾക്കുമ്പോൾ ലഡു കഴിക്കാൻ കൊടുത്തതിന് വിവാഹമോചനമോ എന്ന ചിന്ത പലർ‌ക്കും വരാം എന്നാൽ സംഭവം കുറച്ച് സീരിയസ് ആണ്. മീററ്റിലാണ് സംഭവം .

Laddoo

ഭാര്യ കഴിക്കാൻ‌ ലഡു മാത്രമാണ് തരുന്നത് എന്ന് പറഞ്ഞാണ് യുവാവ് വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചിരിക്കുന്നത്. യുവാവ് കുടുംബ കോടതിയെ സമീപിച്ചതോടെയാണ് സംഭവം പുറത്ത് വന്നത്. രാവിലെയും വൈകുന്നേരവും നാല് വീതം ലഡു മാത്രമാണ് ഭാര്യ കഴിക്കാൻ തരുന്നത്. മറ്റൊന്നും കഴിക്കാൻ സമ്മതിക്കുന്നില്ലെന്ന് യുവാവ് വിവാഹ മോചന ഹർജിയിൽ വ്യക്തമാക്കുന്നു.

വ്യാജ മന്ത്രവാദിയുടെ നിർദേശപ്രകാരമാണ് ഭാര്യ ഇങ്ങനെ ചെയ്യുന്നതെന്നാണ് യുവാവ് വ്യക്തമാക്കുന്നത്. എന്നാൽ ലഡു ഭർത്താവിന് ആരോഗ്യം നൽ‌കുമെന്നാണ് യുവതിയുടെ പ്രതികരണം. പത്തുവര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഇരുവര്‍ക്കും മൂന്നു കുട്ടികളുണ്ട്. കൗൺസിലിങിനായി തങ്ങൽ വിളിച്ചെന്നും ലഡു ആരോഗ്യം തരും എന്ന് തന്നെ വിശ്വസിക്കുകയാണ് യുവതിയെന്നും കോടതി നിയോഗിച്ച കൗൺസിലർ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+