Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക്ക്ഡൌണിനിടെ കുടുങ്ങിയ 40കാരി പീഡനത്തിനിരയായി: വീടുവിട്ടിറങ്ങിയത് ജയിലിലുള്ള മകനെ കാണാൻ!!!

ജയ്പൂർ: ലോക്ക്ഡൌണിനിടെ വീട്ടിലേക്ക് മടങ്ങാൻ കഴിയാതെ ഒരു മാസമായി കുടുങ്ങിപ്പോയ 40 കാരി പീഡനത്തിനിടയായി. മൂന്ന് പേർ ചേർന്ന് പീഡനത്തിനിരയാക്കുകയായിരുന്നു. ഏപ്രിൽ 24ന് രാത്രി രാജസ്ഥാനിലെ മധൌപൂർ ജില്ലയിലെ സാവയ് സ്കൂളിൽ വെച്ചാണ് സംഭവം. സംഭവത്തിൽ മൂന്ന് പേർ അറസ്റ്റിലായിട്ടുണ്ട്. ഒരു ഹെഡ് കോൺസ്റ്റബിളിനെ സസ്പെൻഡ് ചെയ്തിട്ടുമുണ്ട്. എന്നാൽ ഇവരുടെ വൈദ്യപരിശോധനാ ഫലം വന്നിട്ടില്ല. സംഭവത്തെക്കുറിച്ച് ലോക്കൽ പോലീസിന് പുറമേ ബ്ലോക്ക് തല ഉദ്യോഗസ്ഥനും അറിയാമെന്നാണ് മാധ്യമറിപ്പോർട്ടുകൾ. ജില്ലാ കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

പോക്സോ കേസിലും കൂട്ടബലാത്സംഗക്കേസിലും പ്രതിയായി ദസുവ ജയിലിൽ കഴിയുന്ന മകനെ കാണുന്നതിന് വേണ്ടി ജയ്പൂരിൽ നിന്ന് പുറപ്പെട്ട താൻ ലോക്ക്ഡൌൺ പ്രഖ്യാപിച്ചതോടെ കുടുങ്ങിപ്പോകുകയായിരുന്നുവെന്നാണ് ഇവർ മൊഴി നൽകിയിട്ടുള്ളത്. എന്നാൽ ലോക്ക് ഡൌൺ ആരംഭിച്ചതോടെ താൻ ഒരുമാസമായി മധോപ്പൂരിൽ കുടുങ്ങിപ്പോയതായി പോലീസിൽ വിവരമറിയിച്ചിരുന്നതായും ഇവർ പറയുന്നു. 2019ൽ ഒരു പോക്സോ കേസിലും കൂട്ടമാനഭംഗക്കേസിലും പ്രതി ചേർത്തിരുന്ന ഇവർ പിന്നീട് കുറ്റവിമുക്തയാക്കപ്പെട്ടിരുന്നു.

arrested

കൊറോണ ഭീതിയെത്തുടർന്ന് ഇവരുടെ മകനെ ജയ്പൂരിലെ ജയിലിൽ നിന്ന് ദൌസയിലെ ജയിലിലേക്ക് മാറ്റുകയായിരുന്നു. ഇവർ കഴിഞ്ഞ ഒരു മാസമായി ഈ പ്രദേശത്താണ് കഴിയുന്നത്. ഏപ്രിൽ 23ന് ഒരു ഗ്രാമത്തിലെത്തിയ ഇവർ ഇക്കാര്യം കോൺസ്റ്റബിളിനെ ഇക്കാര്യം ബോധിപ്പിച്ചിരുന്നു. ഇതാണ് സാവായ് മധോപൂർ എസ്പി സംഭവത്തെക്കുറിച്ച് പറയുന്നത്.

ഇവർക്ക് ഒരു രാത്രി സ്കൂളിൽ അഭയയമൊരുക്കാമെന്ന തീരുമാനമെടുക്കുമ്പോൾ അധ്യാപകരും പ്രദേശവാസികളും ഉൾപ്പെടെ 40 ഓളം പേർ സ്ഥലത്തുണ്ടായിരുന്നു. എന്നാൽ വൈകിട്ട് അധ്യാപകർ വീടുകളിലേക്ക് മടങ്ങിയതോടെ മൂന്ന് പേർ ചേർന്ന് ഇവരെ പീഡിപ്പിക്കുകയായിരുന്നു. പോലീസുകാരന്റെ ഭാഗത്തുനിന്നുള്ള അശ്രദ്ധയാണെന്നാണ് ഇവർ പീഡനത്തിനിരയായതിന് കാരണമെന്നാണ് പ്രഥമദൃഷ്ട്യാ കണ്ടെത്തിയിട്ടുള്ളത്. ഒരു വനിതാ പോലീസ് ഉദ്യോസ്ഥയെപ്പോലും ഇവർക്കൊപ്പം നിയോഗിച്ചില്ലെന്നും പോലീസ് ചൂണ്ടിക്കാണിക്കുന്നു. ഏപ്രിൽ 24നാണ് ഇവർ പോലീസിൽ പരാതി നൽകിയത്. എഫ്ഐആർ രജിസ്റ്റർ ചെയ്ത പോലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വൈദ്യപരിശോധന പൂർത്തിയാക്കിയതോടെ ഇവരെ പ്രാദേശിക നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുള്ളത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+