വിമാനത്തിലെ ഏക യാത്രക്കാരിയായി.. സഹയാത്രികരില്ലാതെ യുവതിക്കായി വിമാനം പറന്നു
ദില്ലി: വിമാനത്തില്‍ തനിച്ചൊരു യാത്ര, സഹയാത്രികരില്ല. ഒരേയൊരു യാത്രക്കാരിക്കായി രാജകീയമായി വിമാനം പറന്നു. ഫിലിപ്പിനോ സ്വദേശിയായ യുവതിക്കാണ് അസുലഭമായ ഭാഗ്യം ലഭിച്ചത്. ലൂയിസ എറിപ്സ എന്ന യുവതിയാണ് ഫിലിപ്പിന് വിമാനത്തില്‍ ദാവോ മുതല്‍ മനില വരെ തനിച്ച് പറന്നത്. വിമനത്തില്‍ തന്റെ പേരെടുത്ത് പറഞ്ഞ് നിര്‍ദേശങ്ങള്‍ ലഭിച്ചതോടെയാണ് ലൂയിസ താന്‍ മാത്രമാണ് യാത്ര ചെയ്യുന്നതെന്ന് അറിഞ്ഞത്.
യുവതിയും കാബിന് ക്രൂവും മാത്രമുള്ള വിമാനയാത്ര വേറിട്ടൊരു അനുഭവമായെന്ന് വിമാനത്തിലെ ജീവനക്കാര്‍ പറയുന്നു. യുവതിക്കായി മാത്രം എല്ലാ സൊകര്യങ്ങളും ഒരുക്കി തങ്ങളുടെ ഒരേയൊരു യാത്രക്കാരിക്ക് യാത്ര അവിസ്മരണീയമാക്കി ജീവനക്കാര്‍. കാബിന് ക്രവും ആദ്യമായാണ് ഒരു യാത്രക്കാരിക്കായി എല്ലാം ഒരുക്കി നല്‍കുന്നത്.
കണ്‍വെയര്‍ ബെല്‍റ്റില്‍ ഉണ്ടായിരുന്ന ഒരേയൊരു ലഗേജും യുവതിയുടേതാിരു്ന്നു. സമാനമായ മിയാമിയില്‍ നിന്ന് ബാങ്കോക്കിലേക്ക് പോയ ലറ്റ്സമി മക്ആഡൂ എന്ന യുവതിയും വിമാനത്തിലെ തനിച്ചുള്ള യാത്രക്കാരിയാണെന്ന അനുഭവം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.