വിവാഹച്ചിലവിനായി 16 കാരിയെ അമ്മ വിറ്റത് അഞ്ച് ലക്ഷം രൂപയ്ക്ക് !!
മുംബൈ:16 കാരിയായ മകളെ അഞ്ചു ലക്ഷം രൂപയ്ക്ക് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതി പിടിയിലായി. സഹോദരി പുത്രിയുടെ വിവാഹ ചിലവിനായാണ് താനെ സ്വദേശിയായ യുവതി മകളെ വില്‍ക്കാന്‍ ശ്രമിച്ചത്. താനെയിലുളള ഹോട്ടലില്‍ നിന്ന് വില പറഞ്ഞ് ഉറപ്പിച്ച ശേഷം 50000 രൂപ അഡ്വാന്‍സായി വാങ്ങുന്നതിനിടെ യുവതി അറസ്റ്റിലാവുകയായിരുന്നു.
അഞ്ചു ലക്ഷം രൂപ പറഞ്ഞ് ഒടുവില്‍ 4.50 രൂപയ്ക്ക് കച്ചവടം ഉറപ്പിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു. നഗരത്തില്‍ സെക്‌സ് റാക്കറ്റ് നടത്തുന്ന യുവതി രണ്ടു വര്‍ഷം മുന്‍പു തന്നെ മകളെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിച്ചിരുന്നു. യുവതിയുടെ ആദ്യ വിവാഹത്തിലുളളതാണ് പെണ്‍കുട്ടി.

മൂന്നു വിവാഹം കഴിച്ച യുവതിയ്ക് മൂന്നു പെണ്‍കുട്ടികളാണുളളത്. പെണ്‍കുട്ടിയെ വില്‍ക്കാന്‍ ശ്രമിച്ചതിനും വേശ്യാവൃത്തിയ്ക്ക് പ്രേരിപ്പിച്ചതിനും ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരം യുവതിക്കെതിരെ കേസെടുത്തു. യുവതിയെ താനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.












Click it and Unblock the Notifications