Get Updates
Get notified of breaking news, exclusive insights, and must-see stories!

ബാങ്ക് മാനേജരെ 35കാരി 'സിഡി'യിലാക്കി 80 ലക്ഷം തട്ടാന്‍ ശ്രമം

ഇന്‍ഡോര്‍: ബാങ്ക് മാനേജരുമായി കിടക്ക പങ്കിട്ട ശേഷം ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ 35 കാരിയുടെ ശ്രമം. മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് സംഭവം. 55 കാരനായ ബാങ്ക് ഓഫീസറോട് 80 ലക്ഷം രൂപയാണ് ബ്ലാക്ക്‌മെയില്‍ സംഘം ആവശ്യപ്പെട്ടത്. അശ്ലീല സി ഡി കൊറിയറില്‍ അയച്ചുകൊടുത്ത ശേഷമാണ് സംഘം പണത്തിനായി ആവശ്യമുന്നയിച്ചത്.

സ്വാതി എന്ന 35 കാരിയാണ് ബാങ്ക് ഓഫീസറെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. 55 കാരനായ ബാങ്ക് ഓഫീസറുമായി ഇവര്‍ ഒരു മാസം മുന്‍പാണ് ചങ്ങാത്തത്തിലായത്. പിന്നീട് മറ്റൊരു പെണ്‍കുട്ടിയെ കൂടി സ്വാതി ഇയാള്‍ക്ക് പരിചയപ്പെടുത്തി. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ഭന്‍വാര്‍കുനയിലെ ഒരു വാടകവീട്ടിലേക്ക് ഇയാളെ കൂട്ടിക്കൊണ്ടുപോയി.

obscene-e-mail

അവിടെ വെച്ചാണ് യുവതികള്‍ക്കൊപ്പമുള്ള ഇയാളുടെ നഗ്നദൃശ്യങ്ങള്‍ സംഘം ഒളിക്യാമറയില്‍ പകര്‍ത്തിയത്. 80 ലക്ഷം രൂപ വേണം എന്നായിരുന്നു സംഘത്തിന്റെ ആവശ്യം. പണം നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയ സി ഡി ഭാര്യയ്ക്ക് അയച്ചുകൊടുക്കുമെന്നും ഇവര്‍ ബാങ്ക് ഓഫീസറെ ഭീഷണിപ്പെടുത്തി.

ബാങ്ക് ഓഫീസറുടെ പരാതിയെ തുടര്‍ന്ന് സ്വാതിയെ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇവരെ അഞ്ച് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. കൂടെയുണ്ടായിരുന്ന പെണ്‍കുട്ടിയെയും കൂട്ടാളികളെയും കണ്ടെത്താനായി തിരച്ചില്‍ തുടരുകയാണെന്ന് ക്രൈംബ്രാഞ്ച് എ എസ് പി ദിലീപ് സോണി വെള്ളിയാഴ്ച പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+