Get Updates
Get notified of breaking news, exclusive insights, and must-see stories!

കൂട്ടുകാരിക്ക് ഒപ്പം ജീവിക്കാൻ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തി യുവതി; ഒടുവിൽ ചതി, സിനിമയെ വെല്ലും കഥ

സൊണാല്‍ ഒരിക്കലും തന്നോട് ഈ ചതി ചെയ്യുമെന്ന് സന വിശ്വസിച്ചിരുന്നില്ല. കാരണം, അത്രയ്ക്കും നല്ല ബന്ധമായിരുന്നു ഇരുവരും തമ്മില്‍ ഉണ്ടായത്.

love

ഉത്തര്‍പ്രദേശില്‍ നടന്ന സിനിമയെ വെല്ലുന്ന ഒരു കഥയെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ഉത്തര്‍പ്രദേശിലെ രണ്ട് പെണ്‍കുട്ടികള്‍ തമ്മില്‍ വലിയ സുഹൃത്തുക്കളായിരുന്നു. പിന്നീട് ഇവര്‍ തമ്മില്‍ ഒരിക്കലും പിരിയാത്ത തരത്തിലേക്കുള്ള ആ സുഹൃത്ത് ബന്ധം വളര്‍ന്നു. എന്നാല്‍ ഇപ്പോള്‍ സംഭവിച്ച ചില കാര്യങ്ങളാണ് എല്ലാവരെയും ഞെട്ടിക്കുന്നത്. ഉത്തര്‍ പ്രദേശിലെ ജാന്‍സിയില്‍ നിന്നാണ് സംഭവങ്ങളുടെ തുടക്കം. തങ്ങളുടെ വീട്ടിലേക്ക് ഒരു പേയിംഗ് ഗസ്റ്റിനെ അനുവദിച്ചതാണ് എല്ലാത്തിന്റെയും തുടക്കം.

സോണാലും സനയും

സോണാലും സനയും

സോണാല്‍ തന്റെ മാതാപിതാക്കളോടൊപ്പമാണ് താമസിച്ചിരുന്നത്, ഊ വീട്ടിലേക്കാണ് സന പേയിംഗ് ഗസ്റ്റായി എത്തിയത്. അതേ വീടിന്റെ മുകളിലത്തെ നിലയിലാണ് സന താമസിച്ചിരുന്നത. അധികം താമസിയാതെ തന്നെ സോണാലും സനയും തമ്മില്‍ ഏറ്റവും അടുത്ത സുഹൃത്തുക്കളായി. നല്ല സുഹൃത്തുക്കളായി മാറിയ സൊണാലും സനയും നാല് മാസം തികയുന്നതിന് മുമ്പ് പ്രണയത്തിലായി.

വീട്ടുകാർ അറിഞ്ഞു

വീട്ടുകാർ അറിഞ്ഞു

എന്നാല്‍ ഇവരുടെ പ്രണയത്തെ വീട്ടുകാര്‍ ഒരിക്കലും അംഗീകരിക്കാത്ത സാഹചര്യം വന്നു. ഇ സമയത്ത് വീട്ടില്‍ താമസിച്ചിരുന്ന സനയോട് സൊണാലിന്റെ വീട്ടുകാര്‍ ഉടന്‍ തന്നെ മാറി താമസിക്കാന്‍ വീട്ടുകാര്‍ പറഞ്ഞു. ഒരു സര്‍ക്കാര്‍ ജീവനക്കാരിയായിരുന്നു സന. 2016 മുതലാണ് സന 2016-ല്‍ ഝാന്‍സിയില്‍ നിയമിതയായത്. ഒരു വര്‍ഷത്തിനുശേഷം അവര്‍ക്ക് സര്‍ക്കാര്‍ ക്വാര്‍ട്ടര്‍ അനുവദിച്ചു, ഇതിന് ശേഷം സന അവിടെ നിന്ന് മാറാന്‍ തീരുമാനിച്ചു.

 സൊണാലും സനയോടൊപ്പം പോയി

സൊണാലും സനയോടൊപ്പം പോയി

2017 ആഗസ്റ്റിലാണ് താന്‍ സര്‍ക്കാര്‍ ക്വട്ടേഴ്‌സിലേക്ക് മാറിയതെന്ന് സന പറഞ്ഞു. ഈ സമയത്ത് സൊണാല്‍ വലിയ ബുദ്ധിമുട്ടുകള്‍ നേരിട്ടു. സന പോയി നാല് ദിവസത്തിന് ശേഷം സൊണാലും സനയോടൊപ്പം പോയി. ഒരിക്കലും പിരിയാന്‍ പറ്റാത്ത സാഹചര്യമായത് കൊണ്ട്, സൊനാല്‍ സനയെ ലിംഗ മാറ്റ ശസ്ത്രക്രിയ ചെയ്യാന്‍ പ്രേരിപ്പിച്ചു.

ഒപ്പിട്ടത് സൊണാൽ

ഒപ്പിട്ടത് സൊണാൽ

അവര്‍ ഡല്‍ഹിയിലെ സര്‍ ഗംഗാ റാം ഹോസ്പിറ്റല്‍ ഇതിന് വേണ്ടി എത്തി. അവിടെ ഡോക്ടര്‍മാര്‍ വൈദ്യപരിശോധന നടത്തുകയും സനയെ ഈ നടപടിക്രമത്തിന് ഫിറ്റാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. 2020 ജൂണ്‍ 22 ന് ശസ്ത്രക്രിയയ്ക്ക് ശേഷം, തന്റെ പേര് സൊഹൈല്‍ ഖാന്‍ എന്ന് ഔദ്യോഗികമായി മാറ്റിയതായി സന പറഞ്ഞു. ആശുപത്രിയിലായ സമയത്ത്, സൊഹൈല്‍ ഖാന്റെ ഭാര്യ എന്ന നിലയില്‍ എല്ലാ മെഡിക്കല്‍ രേഖകളിലും സോണാലാണ് ഒപ്പിട്ടത്.

ജോലിക്ക് ശ്രമിച്ചു

ജോലിക്ക് ശ്രമിച്ചു

സനയ്ക്ക് ആദ്യമേ തന്നെ സര്‍ക്കാര്‍ ജോലിയുണ്ടായിരുന്നു. തനിക്കും ഒരു സര്‍ക്കാര്‍ ജോലി വേണമെന്ന ആഗ്രഹം സൊണാലിനും ഉണ്ടായിരുന്നു. യാഥാര്‍ത്ഥ് ഹോസ്പിറ്റലില്‍ സോണലിന് ഒരു ജോലി ലഭിച്ചു. എന്നാല്‍ ഇതിന് ശേഷമാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. സൊണാലിന്റെ ഓരോ പെരുമാറ്റത്തിലും മാറ്റം ശ്രദ്ധയില്‍പ്പെട്ട സനയ്ക്ക് കാര്യങ്ങള്‍ വഷളായത് പോലെ തോന്നി.

യുവാവുമായി സോണലിന്റെ ബന്ധം

യുവാവുമായി സോണലിന്റെ ബന്ധം

സൊണാല്‍ പതുക്കെ സനയെ ഒഴിവാക്കാന്‍ ശ്രമിച്ചു. കൂടുതല്‍ സമയം ആശുപത്രിയില്‍ ചെലവഴിച്ചതോടെ സൊണാലും സനയും തമ്മില്‍ വഴക്കുകള്‍ ആരംഭിച്ചു. ഒരു രാത്രി, മറ്റ് രണ്ട് പേരുമൊത്തുള്ള ഗ്രൂപ്പ് കോളില്‍ തന്റെ കുടുംബത്തെ മിസ് ചെയ്യുന്നെന്ന് പറഞ്ഞ് സോണല്‍ കരയുന്നത് സന കണ്ടു. അതേ ആശുപത്രിയില്‍ ജോലി ചെയ്തിരുന്ന ഒരു യുവാവുമായി സോണലിന്റെ ബന്ധം അവള്‍ ഉടന്‍ കണ്ടെത്തി. ഇതിന് ശേഷം തനിക്ക് അയാളുമൊത്ത് ജീവിക്കണമെന്ന് സൊണാല്‍ സനയോട് പറഞ്ഞു.

തനിക്ക് നേരിട്ട ദുരനുഭവം

തനിക്ക് നേരിട്ട ദുരനുഭവം

ഇതിന് ശേഷം സൊണാല്‍ സനയെ വിട്ട് സ്വന്തം വീട്ടിലേക്ക് പോയി. കൂടാതെ സനയ്ക്കെതിരെ ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ഉപദ്രവിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി സൊണാലും കുടുംബവും സനയ്ക്കെതിരെ പൊലീസില്‍ കേസ് ഫയല്‍ ചെയ്തു. സന പോലീസിന് മുമ്പാകെ തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ചു, തുടര്‍ന്ന് സോണലിനെ ചോദ്യം ചെയ്യാന്‍ പൊലീസ് വിളിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+