Get Updates
Get notified of breaking news, exclusive insights, and must-see stories!

രാത്രി ജോലികഴിഞ്ഞെത്തുന്ന ഭര്‍ത്താവിനെ കാത്തിരുന്ന യുവതിയെ അയല്‍ക്കാര്‍ ബലാത്സംഗം ചെയ്തു

യുവതിയെ ബലാത്സംഗം ചെയ്തു

ദില്ലി: രാത്രി വൈകി ജോലി കഴിഞ്ഞെത്തുന്ന ഭര്‍ത്താവിനെ കാത്തിരിക്കുകയായിരുന്ന യുവതിയെ അയല്‍ക്കാരനും രണ്ട് സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി പരാതി. മുംബൈ റേ റോഡ് ഏരിയയിലാണ് സംഭവം. ഭര്‍ത്താവ് വൈകിയതിനാല്‍ വാതില്‍ അടയ്ക്കാതെ യുവതി അകത്ത് കാത്തിരിക്കുകയായിരുന്നു. ഇതിനിടെ ഉറങ്ങിപ്പോയപ്പോഴാണ് മൂന്നുപേര്‍ അകത്തുകടന്ന് ബലാത്സംഗം ചെയ്തത്.

സൗത്ത് മുംബൈയിലെ നല്‍ ബസാറില്‍ ജോലി ചെയ്യുന്ന ഭര്‍ത്താവ് തിരിച്ചെത്തുമ്പോള്‍ അവശനിലയിലായ ഭാര്യയെയാണ് കാണുന്നത്. ഇരുവരും ഉടന്‍ പോലീസ് സ്്‌റ്റേഷനിലെത്തി പരാതി നല്‍കിയശേഷം ആശുപത്രിയില്‍ ചികിത്സതേടി. ബൈകുള്ള പോലീസ് ആണ് പരാതി അന്വേഷിക്കുന്നത്. സംഭവത്തിന് പിന്നാലെ അയല്‍ക്കാരനും സുഹൃത്തുക്കളും രക്ഷപ്പെട്ടു.

 crimeagainstwome

മൂന്നുപേരും കൊല്‍ക്കത്തിയിലേക്ക് രക്ഷപ്പെട്ടതായാണ് സൂചന. ഇവരെ കണ്ടെത്താനായി പ്രത്യേക സംഘത്തെ കൊല്‍ക്കത്തയിലേക്ക് അയച്ചിട്ടുണ്ട്. ഭര്‍ത്താവ് വൈകിയെത്തുന്നത് സ്ഥിരമായി മനസിലാക്കിയവരാണ് പ്രതികള്‍. സംഭവദിവസം ഇയാള്‍ വൈകുമെന്ന് മനസിലാക്കിയതോടെ വീട്ടില്‍ അതിക്രമിച്ചു കയറുകയായിരുന്നു. വാതില്‍ അടയ്ക്കാത്തതും പ്രതികള്‍ക്ക് തുണയായി. മൂവരും ഉടന്‍ പിടിയിലാകുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+