വൈദ്യുതാഘാതമേറ്റ യുവതിയ്ക്ക് കുഴിച്ചുമൂടി ചികിത്സ
ഉത്തര്‍പ്രദേശ് : വൈദ്യുതാഘാതമേറ്റ് അവശനിലയിലായ യുവതിയെ കഴുത്തറ്റം മണ്ണില്‍ കുഴിച്ചുമൂടിക്കൊണ്ട് 72 മണിക്കൂര്‍ ചികിത്സയൊരുക്കി. ഉത്തര്‍പ്രദേശിലെ പിലീബിട്ട് ജില്ലയിലാണ് സംഭവം.
രാം കാലി പ്രജാപതിയെന്ന മുപ്പത്തിനാലുകാരിയെയാണ് വൈദ്യുതാഘാതത്തില്‍ നിന്ന് രക്ഷപ്പെടുത്താനുളള ശ്രമത്തിന്റെ ഭാഗമായി ഗ്രാമവാസികള്‍ മണ്ണില്‍ കുഴിച്ചുമൂടി ചികിത്സ നടപ്പാക്കിയത്. കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് ഇലക്ട്രിക് വയറില്‍ നിന്ന് യുവതിയ്ക്ക് വൈദ്യുതാഘാതമേറ്റത്. ഇതേത്തുടര്‍ന്ന് ഇവര്‍ അബോധാവസ്ഥയിലായി. തുടര്‍ന്നാണ് ഗ്രാമവാസികള്‍ ചികിത്സ നടപ്പാക്കിയത്. വൈകുന്നേരത്തോടെ ബോധം വന്നെങ്കിലും ശരീരത്തില്‍ പൊളളലേറ്റതിന്റെ പാടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

'' ഇത്തരത്തിലുളള ചികിത്സകള്‍ മനുഷ്യരിലും മൃഗങ്ങളിലുമെല്ലാം ഞങ്ങള്‍ മുമ്പും നടപ്പാക്കിയിട്ടുണ്ട്. ജീവന്‍ രക്ഷിച്ചതിനുശേഷമാണ് ആശുപത്രിയിലാക്കിയത്. വൈദ്യുതാഘാതത്തിന് യോജിച്ച ചികിത്സാരീതി തന്നെയാണിത്- യുവതിയുടെ ഭര്‍ത്താവ് ദീന്‍ ദയാല്‍ പ്രജാപതി പറഞ്ഞു. അതേസമയം പോലീസിന് വിവരം ലഭിച്ചത് അറിഞ്ഞപ്പോള്‍ മാത്രമാണ് യുവതിയെ മണ്ണില്‍ നിന്ന് പുറത്തെടുത്തതെന്നും ആക്ഷേപമുണ്ട്. തീര്‍ത്തും പ്രാകൃതമായ ചികിത്സാരീതിയാണ് ഗ്രാമവാസികള്‍ സ്വീകരിച്ചതെന്നും യുവതി ജില്ലാ ഹോസ്പിറ്റലില്‍ സുഖം പ്രാപിച്ചുവരികയാണെന്നും സ്ഥലം എസ്.പി. സോണിയ സിങ് പറഞ്ഞു.












Click it and Unblock the Notifications