വിവാഹം കഴിഞ്ഞ് 22ാം ദിവസം ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍; പ്ലാന്‍ പൊളിഞ്ഞപ്പോള്‍ ജീവനൊടുക്കി യുവതി
കുമളി: വിവാഹം കഴിഞ്ഞ് 22ാം ദിവസം ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷന്‍ നല്‍കിയ യുവതി ആത്മഹത്യ ചെയ്തു. ഭര്‍ത്താവിനെ കൊല്ലാന്‍ നല്‍കിയ ക്വട്ടേഷന്‍ നല്‍കിയ സംഘത്തിന്റെ ശ്രമം പരാജയപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തതോടെ പിടിയിലാകുമെന്ന് ഭയന്നാണ് യുവതി ആത്മഹത്യ ചെയ്തത്. തമിഴ്‌നാട് തേനി ജില്ലയില്‍ കമ്പത്താണ് സംഭവം. 21 വയസുകാരി കമ്പം സ്വദേശിയായ ഭുവനേശ്വരിയാണ് വീട്ടിനുള്ളില്‍ ജീവനൊടുക്കിയത്. വിശദാംശങ്ങളിലേക്ക്...

സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ, കേബിള്‍ ടിവി ജീവനക്കാരനായ ഗൗതമുമായി കഴിഞ്ഞ നവംബര്‍ പത്തിനായിരുന്നു ഭുവനേഷ്വരിയുടെ വിവാഹം. പൊലീസില്‍ ജോലിയില്‍ ചേരാന്‍ കാത്തിരിക്കുന്നതിനിടെയിലാണ് ഭുവനേശ്വരിയുടെ വിവാഹം. വിവാഹത്തോടെ ജോലിക്ക് പോകാന്‍ കഴിയില്ലെന്ന് വ്യക്തമായതോടെയാണ് ഭര്‍ത്താവിനെ കൊല്ലാന്‍ ക്വട്ടേഷഷന്‍ സംഘത്തെ ഏര്‍പ്പാടാക്കിയത്.

ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ച് ഭര്‍ത്താവിനെ കൊല്ലാന്‍ ശ്രമിക്കുകയായിരുന്നു. ഇതിന് വേണ്ടി തേനി അനമന്ധംപെട്ടി സ്വദേശിയായ നിരഞ്ജന്‍ ആന്റണിയെ സമീപിക്കുകയായിരുന്നു. മൂന്ന് പവന്റെ നെക്ലേസ് പണയം വച്ച് ലഭിച്ച 75000 രൂപയാണ് ഇയാള്‍ക്ക് ഭുവനേശ്വരി നല്‍കിയത്. തുടര്‍ന്ന് രണ്ട് പേരും ചേര്‍ന്നാണ് കൊല്ലാനുള്ള പദ്ധതി തയ്യാറാക്കിയത്.

പദ്ധതി അനുസരിച്ച് ഈ മാസം രണ്ടാം തീയതി ഭുവനേശ്വരി ഭര്‍ത്താവിനെയും കൂട്ടി കുമളി, തേക്കടി എന്നീ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. തിരികെ വീട്ടിലേക്ക് പോകുന്ന വഴി കാഴ്ചകള്‍ കാണുന്നതിനായി രണ്ട് പേരും സ്‌കൂട്ടര്‍ റോഡിന് സമീപം നിര്‍ത്തി കുറച്ചുദൂരം നടന്നു. തിരികെ എത്തിയപ്പോള്‍ സ്‌കൂട്ടര്‍ പഞ്ചറായതായി കണ്ടു. തുടര്‍ന്ന് ഗൗതം വാഹനം തള്ളിക്കൊണ്ടായിരുന്നു നടന്നത്.

ഇത് സംഭവങ്ങള്‍ എല്ലാം മുന്‍കൂട്ടി തയ്യാറാക്കിയതായിരുന്നു. സ്‌കൂട്ടര്‍ തള്ളിക്കൊണ്ടുവന്ന ഗൗതമിനെ ക്വട്ടേഷന്‍ സംഘം ഇടിച്ചെങ്കിലും ഗൗതമിനെ കൊലപ്പെടുത്താനായില്ല. തുടര്‍ന്ന് സംഘം റോഡിലിട്ട് ഗൗതമിനെ മര്‍ദ്ദിക്കാന്‍ തുടങ്ങി. മറ്റ് വാഹനങ്ങള്‍ എത്തിയതോടെ വഴിയില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. പിന്നാലെ ഗൗതം കമ്പം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ക്വട്ടേഷന്‍ സംഘത്തിലെ ആന്റണി ( 20 ) ക്ക് പുറമേ പ്രദീപ് ( 35 ) മനോജ് കുമാര്‍ ( 20 ) ആല്‍ബര്‍ട്ട് (28) ജയ സന്ധ്യ ( 18 ) എന്നിവര്‍ പിടിയിലായി. ഇവര്‍ പിടിയിലായതോടെ അന്വേഷണം തന്നിലേക്ക് എത്തുമെന്ന് വ്യക്തമായതോടെയാണ് ഭുവനേശ്വരി വീടിനുള്ളില്‍ ആത്മഹത്യ ചെയ്യുകയായിരുന്നു . സംഭവവുമായി ബന്ധപ്പെട്ട് പണയംവെച്ച സ്വര്‍ണ്ണം പോലീസ് കണ്ടെത്തി .












Click it and Unblock the Notifications