ആള്‍ദൈവമാണെന്ന് പ്രഖ്യാപിച്ച് യുവതി ഭര്‍ത്താവിനെയും 2 കുട്ടികളെയും വെട്ടിക്കൊന്നു
ഭോപാല്‍: സ്വയം ദൈവമാണെന്ന് പ്രഖ്യാപിച്ച് ഭര്‍ത്താവിനെയും രണ്ട് കുട്ടികളെയും യുവതി വെട്ടിക്കൊന്നു. കുടുംബത്തിലുള്ള മറ്റു ഏഴ് പേരെയും ഉപദ്രവിച്ചിട്ടുണ്ട്. താന്‍ ദൈവമാണെന്നും ശത്രുക്കളെ ഇല്ലാതാക്കുകയാണ് ചെയ്തതെന്നും യുവതി പറയുന്നു.
കൊലപാതക കേസില്‍ കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ വധശിക്ഷയായിരുന്നു യുവതിയ്ക്ക് വിധിച്ചിരുന്നത്. മാനസിക പ്രശ്‌നങ്ങള്‍ കാണിച്ച യുവതിയെ കൗണ്‍ലിങ്ങിനും മറ്റും വിധേയമാക്കിയിരുന്നു. മാനസികനില തകരാറിലാണെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട് വന്നതിനെ തുടര്‍ന്ന് ശിക്ഷ ജീവപര്യന്തമായി കുറച്ചു.

കാരണങ്ങള്‍ കൂടാതെയാണ് യുവതി ഭര്‍ത്താവിനെയും കുട്ടികളെയും വെട്ടിക്കൊന്നത്. 12 മണിക്കൂറിനുള്ളില്‍ കുടുംബത്തിലെ ഏഴ് പേരെ ഉപദ്രവിക്കുകയും ചെയ്തു. ആശുപത്രില്‍ ചികിത്സയില്‍ കഴിയുന്ന സമയത്തും താന്‍ ദേവിയാണെന്ന് യുവതി സ്വയം പറയുമായിരുന്നു.
2012ല്‍ നടന്ന സംഭവത്തില്‍ 2015 ലാണ് വിധി വരുന്നത്. ഫെബ്രുവരി മാസത്തില്‍ വന്ന വിധിയില്‍ മെഡിക്കല്‍ രിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ശിക്ഷ വെട്ടികുറച്ചത്.












Click it and Unblock the Notifications