രാഹുല്‍ ഗാന്ധിയെ ചുംബിച്ച സ്ത്രീ മരിച്ച നിലയില്‍
ദില്ലി: അസം സന്ദര്‍ശനത്തിനിടെ കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പൊതുവേദിയില്‍ വച്ച് ചുംബിച്ച സ്ത്രീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. ഭര്‍ത്താവ് തീക്കൊളുത്തി കൊലപ്പെടുത്തിയതാകാമെന്ന സൂചനയുണ്ട്. ഇന്ത്യ ടുഡെയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്
പഞ്ചായത്ത് വര്‍ഡ് മെമ്പര്‍ കൂടെയായ ബോണ്ടിയ എന്ന സ്ത്രീയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ ഭര്‍ത്താവിന് 40 ശതമാനം പൊള്ളലേറ്റിട്ടുണ്ട്. ഇയാള്‍ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

കഴിഞ്ഞ 26ന് ആസാമില്‍ രാഹുല്‍ ഗാന്ധിയുമായി സ്ത്രീകള്‍ സൗഹൃദ സംഭാഷണം നടത്തുന്നതിനിടെയാണ് ബോണ്ടിയയും മറ്റൊരു സ്ത്രീയും രാഹുലിനെ പരസ്യമായി ചുംബിച്ചത്. സോഷ്യല്‍ മാധ്യമങ്ങളിലൂടെ ഈ ചുംബനദൃശ്യം വയറലായി പടര്‍ന്നുപിടിച്ചു.
സംഭവ ദിവസം രാത്രി ബോണ്ടിയയും ഭര്‍ത്താവും തമ്മില്‍ വഴക്കുണ്ടായിരുന്നു എന്ന് അയല്‍വാസികള്‍ പറയുന്നു. അതിന് ശേഷം ഭാര്യയെ ഇയാള്‍ മണ്ണെണ്ണ ഒഴിച്ചു കൊലപ്പെടുത്തിയെന്നാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്.
അതേ സമയം സംഭവം കൊലപാതകമാകാന്‍ സാധ്യതയില്ലെന്നാണ് പോലീസ് അറിയിച്ചത്. രാഹുലിനെ ചുംബിച്ചതുമായി സംഭവത്തിനു ബന്ധമില്ലെന്നാണ് കരുതുന്നതെന്ന് ആസാം പോലീസ് അറിയിച്ചു.












Click it and Unblock the Notifications