Get Updates
Get notified of breaking news, exclusive insights, and must-see stories!

പെൺകുട്ടികളെ അധിക്ഷേപിച്ച മധ്യവയസ്കയുടെ കുഞ്ഞുടുപ്പിട്ട ഫോട്ടോ കുത്തിപ്പൊക്കി സോഷ്യൽമീഡിയ, വിമർശനം

ദില്ലി: ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന്റെ പേരിൽ പെൺകുട്ടികളെ ശകാരിക്കുന്ന ഒരു മധ്യവയസ്കയുടെ വീഡിയോ ആയിരുന്നു കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. പൊതു സ്ഥലത്ത് വെച്ച് ഒരു കൂട്ടം പെൺകുട്ടികളും മധ്യവയസ്കയും തമ്മിൽ രൂക്ഷമായ വാക്കേറ്റമാണ് ഉണ്ടായത്. അവിടെയുണ്ടായിരുന്ന പുരുഷന്മാരോട് പെൺകുട്ടികളെ ബലാത്സംഗം ചെയ്യാൻ ഇവർ ആവശ്യപ്പെട്ടതായും ആരോപണം ഉണ്ട്.

പെൺകുട്ടികളെ ശകാരിക്കുന്ന സ്ത്രീയ്ക്കെതിരെ വ്യാപക വിമർശനമാണ് ഉയർന്നത്. എന്നാൽ ഇതേ സ്ത്രീ ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച് നിൽക്കുന്ന ഒരു ഫോട്ടോ കുത്തിപ്പൊക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയ ഇപ്പോൾ.

 പെൺകുട്ടികൾക്ക് ശകാരം

പെൺകുട്ടികൾക്ക് ശകാരം

ഗുരുഗ്രാമിലെ ഭക്ഷണശാലയിൽ വെച്ചായിരുന്നു സംഭവം. ഇത്രയും ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കാൻ നാണമില്ലേയെന്ന് പെൺകുട്ടിയോട് മധ്യവസ്കയായ സ്ത്രീ ചോദിച്ചതോടയൊണ് സംഭവങ്ങൾക്ക് തുടക്കം. യുവതിയും സുഹൃത്തുക്കളും ചേർന്ന് ഇവരെ ചോദ്യം ചെയ്തതോടെ ഇവർ പെൺകുട്ടികളോട് കയർത്ത് സംസാരിക്കാൻ തുടങ്ങുകയായിരുന്നു.

ബലാത്സംഗം ചെയ്യാൻ

ബലാത്സംഗം ചെയ്യാൻ

മറ്റുള്ളവരുടെ ശ്രദ്ധ ആകർഷിക്കാനാണ് നിങ്ങൾ ഇത്തരം വസ്ത്രം ധരിച്ചിരിക്കുന്നത്. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച നിങ്ങള്‍ ബലാത്സംഗം ചെയ്യപ്പെടുമെന്നും ഇവർ പറയുന്നു. റസ്റ്റോറന്റിലുണ്ടായ പുരുഷന്‍മാരോട് അവര്‍ ഇത്തരത്തില്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്ന യുവതികളെ ബലാത്സംഗം ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്തതോടെ സ്ഥിതി വഷളായി.

മാപ്പ് പറയണമെന്ന് ആവശ്യം

മാപ്പ് പറയണമെന്ന് ആവശ്യം

ഇതോടെ മധ്യവയസ്കയായ സ്ത്രീ മാപ്പ് പറയണമെന്ന് യുവതികൾ ആവശ്യപ്പെട്ടു. ഇത് കൂട്ടാക്കാതെ ഇവർ അടുത്തുള്ള ഷോപ്പിംഗ് സെന്റിലേക്ക് പോയി. പെൺകുട്ടികൾ ഇവരെ പിന്തുടരുകയും മാപ്പ് പറയാതെ പോകാൻ അനുവദിക്കുകയില്ലെന്ന് വ്യക്തമാക്കുകയും ചെയ്തു. എന്നാൽ ചെയ്തത് തെറ്റല്ലെന്നും മാപ്പ് പറയില്ലെന്നുമുള്ള നിലപാടിൽ ഉറച്ച് നിൽക്കുകയായിരുന്നു മധ്യവയസ്ക.

വൈറലാക്കും

വൈറലാക്കും

ക്ഷമ ചോദിക്കാൻ തയാറായില്ലെങ്കിൽ വീഡിയോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുമെന്ന് പെൺകുട്ടികൾ പറയുന്നത് വീഡിയോയിൽ നിന്ന് വ്യക്തമാണ്. നിങ്ങൾ എന്ത് വേണമെങ്കിലും ചെയ്തുകൊള്ളുവെന്നാണ് ഇതിന് അവർ മറുപടി പറഞ്ഞത്. ഇതിനിടെ അടുത്തുള്ള കടക്കാരനോട് പോലീസിനെ വിളിക്കാനും ഇവർ ആവശ്യപ്പെടുന്നുണ്ട്. പെൺകുട്ടികളെ പിന്തുണയ്ക്കുന്ന മറ്റ് ചിലരേയും ഇവർ വിമർശിക്കുന്നുണ്ട്.

 സോഷ്യൽ മീഡിയയിൽ രോഷം

സോഷ്യൽ മീഡിയയിൽ രോഷം

10 മിനിറ്റ് ദൈർഷ്യമുള്ള വീഡിയോ വൈറലായതോടെ മധ്യവയസ്കയ്ക്കെതിരെ രൂക്ഷമായ പ്രതികരണമാണ് സോഷ്യൽ മീഡിയയിൽ ഉയർന്നത്. ലൈംഗിക അതിക്രമ വാർത്തകൾ പുറത്ത് വരുമ്പോൾ പലപ്പോഴും ഇരയുടെ വസ്ത്രധാരണത്തെയും സ്വഭാവത്തെയും ചോദ്യം ചെയ്തുകൊണ്ടുള്ള ചർച്ചകളും ഉയർന്നു വരാറുണ്ട്. ഇതേ മനോഭാവമാണ് മധ്യവസ്കയുടെ സ്ത്രീയുടെ പെരുമാറ്റത്തിലും പ്രതിഫലിച്ചതെന്നാണ് വിമർശനം.

ട്വിസ്റ്റ്

എന്നാൽ ഈ സംഭവത്തിൽ പുതിയ ട്വിസ്റ്റാണ് ഇപ്പോൾ സംഭവിച്ചത്. ഇറക്കം കുറഞ്ഞ വസ്ത്രത്തിന്റെ പേരിൽ പെൺകുട്ടികളെ അധിക്ഷേപിക്കുന്ന മധ്യവയസ്ക കുട്ടിയുടുപ്പിട്ട് നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. വീഡിയോ പുറത്ത് വിട്ട ശിവാനി ഗുപതയെന്ന പെൺകുട്ടിയാണ് ഈ ചിത്രവും പങ്കുവെച്ചിരിക്കുന്നത്.

ഇൻസ്റ്റഗ്രാമിൽ

ഇൻസ്റ്റഗ്രാമിൽ

ഇൻസ്റ്റഗ്രാമിലാണ് ശിവാനി ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഇത് അതേ ആന്റി തന്നെയാണ്. അവരുടെ വസ്ത്രത്തിന്റെ ഇറക്കത്തിൽ എനിക്ക് പ്രശ്നം തോന്നുന്നുവെന്നാണ് ശിവാനി ഗുപ്ത ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നത്. ഈ ചിത്രം പുറത്തായതോടെ ഇവർക്കെതിരെ വിമർശനം കൂടുതൽ ശക്തമാക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയ പെൺകുട്ടിയെ വിമർശിക്കാൻ ഇവർക്ക് എന്ത് അവകാശമാണ് ഉള്ളതെന്നാണ് ചോദ്യം.

വീഡിയോ

മധ്യ വയസ്കയായ സ്ത്രീയും പെൺകുട്ടികളും തമ്മിലുണ്ടായ വാക്കേറ്റത്തിന്റെ വീഡിയോ

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+