ഡിഎംകെയ്ക്കും എഐഎഡിഎംകെയ്ക്കും വോട്ട് പിടിക്കാന്‍ ഒരേ നടി... ഇതെന്തൊരത്ഭുതം, വീഡിയോ കാണൂ...
ഉറ്റവരെല്ലാം ഉപേക്ഷിച്ചാലും പേടിക്കേണ്ട കാര്യമില്ല, തമിഴ്നാട്ടിലെ പ്രായമായ ആളുകള്‍ക്ക് അമ്മ ജയലളിത കൂട്ടിനുണ്ട് - 16 ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കേ ഭരണകക്ഷിയായ എ ഐ എ ഡി എം കെയുടെ വകയായി പ്രചരിക്കുന്ന ഒരു പരസ്യചിത്രമാണ് ഇത്. മക്കളെല്ലാം ഉപേക്ഷിച്ച ഒരു സ്ത്രീ, ക്ഷേത്രത്തിന് സമീപത്തിരുന്ന് ഭക്ഷണം കഴിച്ചുകൊണ്ട് താന്‍ അവഗണിക്കപ്പെട്ട കഥ പറയുന്നതാണ് പരസ്യത്തില്‍. ആരുമില്ലാത്തവര്‍ക്ക് അമ്മയുണ്ട് എന്നതാണ് പരസ്യത്തിന്റെ സന്ദേശം.
മറ്റൊരു പരസ്യചിത്രത്തില്‍ ഇതേ സ്ത്രീ, നാട്ടില്‍ നടക്കുന്ന ഈ ദുര്‍ഭരണം അവസാനിക്കാന്‍ വേണ്ടി ശബ്ദമുയര്‍ത്തുന്നത് കാണാം. സാധാരണക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതില്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാക്കള്‍ പരാജയപ്പെട്ടു എന്നും ഇവര്‍ പറയുന്നു. തമിഴ്നാട്ടിലെ പ്രതിപക്ഷ പാര്‍ട്ടിയായ ഡി എം കെയുടെ ചിഹ്നത്തോട് കൂടിയാണ് ഈ പരസ്യം. അത്ഭുതപ്പെടേണ്ട ഈ പരസ്യത്തിന് പിന്നില്‍ ഡി എം കെ തന്നെയാണ്.

ഒരേസമയം ഡി എം കെയുടെയും എ ഐ എ ഡി എം കെയുടെയും പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെട്ട് ശ്രദ്ധേയയായ ഈ നടിയുടെ പേര് കസ്തൂരി പാട്ടി. വയസ്സ് 67. കഴിഞ്ഞ 25 വര്‍ഷത്തോളമായി സിനിമാ ഫീല്‍ഡിലുള്ള ഇവര്‍ മുന്നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഡി എം കെയുടെ പരസ്യത്തില്‍ അഭിനയിച്ചതിന് ഇവര്‍ക്ക് കിട്ടിയത് വെറും 500 രൂപ. എ ഐ എ ഡി എം കെയുടെ പരസ്യത്തില്‍ അഭിനയിച്ചതിന് 1500 രൂപ കിട്ടി. താന്‍ ഒരു പാര്‍ട്ടിയുടെയും ആളല്ല എന്നാണ് കസ്തൂരി പാട്ടി പറയുന്നത്. കസ്തൂരി പാട്ടിയുടെ രണ്ട് പരസ്യങ്ങളും കാണൂ..
-
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക് -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം












Click it and Unblock the Notifications