ലിംഗമാറ്റിവയ്ക്കൽ ശസ്ത്രക്രിയയിലൂടെ ആണായി മാറി, വിവാഹം അസാധു ആക്കണമെന്ന് ആവശ്യം !!!
വളരെ അപൂര്‍വ്വമായ ഒരു കേസ് ആണ് ഇപ്പോള്‍ മുംബൈ ഹൈക്കോടതിയുടെ പരിഗണനയില്‍ ഉള്ളത്.
മുംബൈ: വളരെ അപൂര്‍വ്വമായ ഒരു കേസ് ആണ് ഇപ്പോള്‍ മുംബൈ ഹൈക്കോടതിയുടെ പരിഗണനയില്‍ ഉള്ളത്. സ്വര്‍ഗാനുരാഗികളായ രണ്ട് പെണ്‍കുട്ടികള്‍ വിവാഹം കഴിച്ചത് അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. അതിന് ശേഷം ഒരു പെണ്‍കുട്ടി ലിംഗമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തി ആണായി. താന്‍ സ്ത്രീ ആയിരുന്നപ്പോള്‍ നടത്തിയ വിവാഹം അസാധു ആക്കണം എന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിരിയ്ക്കുകയാണ് യുവാവ് ഇപ്പോള്‍.

സുഹൃത്തിന്റെ വിവാഹ സല്‍ക്കാരത്തിന് ഇടയിലാണ് പെണ്‍കുട്ടികള്‍ തമ്മില്‍ പരിചയപ്പെടുന്നത്. സൗഹൃദം വളര്‍ന്ന് പ്രണയമായി. വിവാഹം കഴിയ്ക്കാനും തീരുമാനിച്ചു. വീട്ടുകാരുടെ എതിര്‍പ്പ് വകവയ്ക്കാതെ ഇരുവരും വിവാഹിതരായി.

വിവാഹത്തിന് ശേഷമാണ് യുവതി പൂര്‍ണമായും പുരുഷനായി മാറിയത്. പങ്കാളി തന്നെയാണ് ലിംഗമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കുള്ള സമ്മതപത്രത്തില്‍ ഒപ്പിട്ട് നല്കിയതും.

പുരുഷനായി മാറിയെങ്കിലും ഒരു സ്ത്രീയെ പൂര്‍ണമായി തൃപ്തിപ്പെടുത്താന്‍ കഴിയില്ലെന്ന തോന്നലില്‍ നിന്നാണ് തങ്ങള്‍ തമ്മിലുള്ള പ്രശ്നങ്ങള്‍ തുടങ്ങിയതെന്ന് യുവതി കോടതിയില്‍ പറഞ്ഞു

പ്രശ്നങ്ങള്‍ പതിവായപ്പോള്‍ ഇരുവരും വിവാഹ മോചനം നേടാന്‍ തീരുമാനിച്ചു. സ്ത്രീ ആയിരുന്നപ്പോള്‍ നടത്തിയ വിവാഹം അസാധു ആക്കണമെന്നാണ് യുവാവ് കോടതിയില്‍ ആവശ്യപ്പെട്ടത്.

ഇന്റീരിയര്‍ ഡിസൈനറാണ് പങ്കാളി. വിവാഹ ശേഷം തന്നെ ജോലി ചെയ്യാന്‍ അനുവദിച്ചിരുന്നില്ലെന്ന് യുവതി പരാതിപ്പെടുന്നു. മാസം 1 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് യുവതി ആവശ്യപ്പെട്ടിരിയ്ക്കുന്നത്. ഒപ്പം താമസിയ്ക്കാന്‍ ഒരു വീടും.

ഭര്‍ത്താവിന്റേയും ബന്ധുക്കളുടേയും അടുത്ത് നിന്ന് ഗാര്‍ഹിക പീഡനത്തിന് വിധേയയാവേണ്ടി വന്നു എന്നും യുവതി പറയുന്നു. ഭക്ഷണം പോലും തരാതെ പൂട്ടിയിട്ട സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്.

പെണ്‍കുട്ടിയ്ക്ക് ഇന്റീരിയർ ഡിസൈനിംഗ് കോഴ്സി പഠിക്കാനുള്ള പണം മുഴുവന്‍ നല്‍കിയത് താന്‍ ആണെന്നാണ് പങ്കാളി കോടതിയില്‍ പറഞ്ഞത്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications