കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കല്യാണം കഴിക്കാതെ സെക്സാകാമെന്ന് രേണുക ചൗധരി

  • By Meera Balan
Google Oneindia Malayalam News

ദില്ലി: പതിനെട്ട് വയസ്സ് കഴിഞ്ഞ യുവതിയ്ക്ക് പരസ്പര സമ്മതത്തോടെയുള്ള സെക്‌സ് ആകാമെന്നും ഇതിന് കോടതിയുടെ അനുമതി വേണ്ടെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രേണുക ചൗധരി. വിവാഹത്തിന് മുന്‍പ് ലൈംഗിക ബന്ധം പാടില്ലെന്ന ദില്ലി കോടതിയുടെ പരാമര്‍ശത്തിനുള്ള മറുപടി പറയുകയായിരുന്നു രേണുക. പരസ്പര സമ്മതത്തോടെയുള്ള സെക്സിന് ശേഷം പുരുഷനെതിരെ ബലാത്സംഗക്കേസ് കൊടുക്കുന്ന പ്രവണതയെ കോടതി വിമര്‍ശിച്ചു.

പരസ്പര സമ്മതത്തോടെയുള്ള സെക്‌സും, ബലാത്സംഗവും വ്യത്യസ്തമാണെന്നും പെണ്‍കുട്ടിയ്ക്ക് സമ്മതത്തോടെ നടക്കുന്നതിനെ ബലാത്സംഗമായി കാണാന്‍ കഴിയില്ലെന്നും രേണുക ചൗധരി. പെണ്‍കുട്ടികള്‍ പരസ്പര സമ്മതത്തോടെയുള്ള സെക്‌സിന് തയ്യാറാവുകയും ഒടുവില്‍ പുരുഷനെതിരെ ബലാത്സംഗത്തിന് കേസ് കൊടുക്കുകയുമാണ് പതിവെന്ന് ഒരു കേസ് പരിഗണിയ്ക്കവെ അഢീഷണല്‍ സെഷന്‍സ് ജഡ്ജ് വിരേന്ദര്‍ ഭട്ട് പറഞ്ഞു.

Renuka

സഹോദരന്റെ ഭാര്യാ സഹോദരിയെ ബലാത്സംഗം ചെയ്തുവെന്ന കേസില്‍ കുറ്റം ആരോപിയ്ക്കപ്പെട്ട യുാവാവിനെ വെറുതെ വിട്ട കോടകി വിധിയെ അവര്‍ സ്വാഗം ചെയ്തു. പെണ്‍കുട്ടിയുടെ സമ്മതത്തോടെയാണ് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതെന്നും മറ്റും കോടതിയ്ക്ക് മനസിലായ സാഹചര്യത്തിലാണ് പ്രതിയെ വെറുതെ വിട്ടത്. പരസ്പര സമ്മതത്തോടെ ബന്ധം പുലര്‍ത്തിയ ശേഷം പുരുഷനെതിരെ ബലാത്സംഗത്തിന് കേസ് കൊടുക്കുന്ന പ്രവണത വര്‍ദ്ധിച്ചു വരുന്നുവെന്നും ജഡ്ജ് വിരേദന്ധര്‍ ഭട്ട് പറഞ്ഞു. 18 വയസ്സുള്ള പെണ്‍കുട്ടിയ്ക്ക് ഒരു പുരുഷനുമായി സെക്‌സിലേര്‍പ്പെട്ടാലുണ്ടാകുന്ന ഭവിഷ്യത്തുകളെപ്പറ്റി അറിയാമെന്നും അതിനെ ബലാത്സംഗമായി കണക്കാക്കാനാകില്ലെന്നും ജഡ്ജ് അഭിപ്രായപ്പെട്ടു.

English summary
Senior Congress leader Renuka Chowdhary has said that any girl who has attained the age of 18 years doesn’t require court’s permission to have intercourse.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X