Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍ത്തവ കാലത്ത് ഇനി രാജ്യത്തെ ഏത് ക്ഷേത്രത്തിലും സ്ത്രീകള്‍ക്ക് കയറാം.... വിവാദ നിയമം റദ്ദാക്കി

Recommended Video

cmsvideo
    ആര്‍ത്തവ കാലത്ത് ഏത് ക്ഷേത്രത്തിലും സ്ത്രീകള്‍ക്ക് കയറാം

    ദില്ലി: സ്ത്രീപ്രവേശന വിഷയം മാത്രമായിരുന്നില്ല ശബരിമലയിലെ പ്രധാന പ്രശ്‌നം. ആര്‍ത്തവ കാലത്ത് അവിടെ പ്രവേശിക്കാനാവുമോ എന്നതും കൂടിയായിരുന്നു. ഇതില്‍ കൂടിയുള്ള വിധിയാണ് സുപ്രീം കോടതി പ്രഖ്യാപിച്ചിരിക്കുന്നത്. ആര്‍ത്തവ കാലത്ത് ഏത് ക്ഷേത്രത്തിലും സ്ത്രീകള്‍ക്ക് പ്രവേശിക്കാമെന്നും കോടതി പറഞ്ഞു. ഇതിന് പുറമേ കേരള ഹിന്ദു പൊതു ആരാധനാലയ പ്രവേശനാനുമതി ചട്ടം 3 ബി സുപ്രീം കോടതി റദ്ദാക്കിയിട്ടുണ്ട്. ഇതിന് പുറമേ പത്മനാഭസ്വാമി ക്ഷേത്രം, പുഷ്‌കറിലെ കാര്‍ത്തികേയ ക്ഷേത്രം, അസമിലെ പട്ടഭൗസി സത്ര, മധ്യപ്രദേശിലെ ഗുണയിലുള്ള ജൈന ക്ഷേത്രങ്ങള്‍, വിജയവാഡയിലെ ഭവാനി ദീക്ഷ മണ്ഡപം എന്നിവയിലും സ്ത്രീകള്‍ക്ക് പ്രവേശിക്കാനാവുമെന്നാണ് പ്രതീക്ഷ.

    1

    ശാരീരികമായ കാരണങ്ങളാല്‍ ഒരു വിവേചനവും സ്ത്രീകളോട് കാണിക്കരുതെന്നും ദൈവവുമായുള്ള ബന്ധം വിലയിരുത്താന്‍ ജൈവിക കാരണം മാനദണ്ഡമാകരുതെന്നും കോടതി നിരീക്ഷിച്ചു. ഇതാണ് സുപ്രീം കോടതിയുടെ തീരുമാനത്തെ ചരിത്ര വിധിയായി വ്യാഖ്യാനിക്കാന്‍ കാരണം. സ്ത്രീകളെ ചെറുതായോ ദുര്‍ബലരായോ കാണേണ്ടതില്ലെന്നും ഇരട്ട നിയം സ്ത്രീകളുടെ അന്തസ്സ് ഇടിക്കുന്നതാണെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയില്‍ വിധിയില്‍ പറയുകയും ചെയ്തു. അതേസമയം ശബരിമലയിലെ വിശ്വാസി സമൂഹത്തെ പ്രത്യേക വിശ്വാസ സമൂഹമായി അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര നാലു ജഡ്ജിമാരുടെ തീരുമാനത്തോട് വിയോജിക്കുകയായിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+