ചരിത്ര പ്രഖ്യാപനം: വനിതകൾക്ക് എൻഡിഎയിലും നേവൽ അക്കാദമിയിലും പ്രവേശനം നൽകുമെന്ന് കേന്ദ്രസർക്കാർ
ദില്ലി: സൈനിക വിഭാഗങ്ങളിലെ ലിംഗവിവേചനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി സുപ്രധാന പ്രഖ്യാപനവുമായി കേന്ദ്രസർക്കാർ. നാഷണൽ ഡിഫൻസ് അക്കാദമിയിലും നേവൽ അക്കാദമിയിലും പ്രവേശനം നൽകാനാണ് കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുള്ളത്. ചൊവ്വാഴ്ച ഇത് സംബന്ധിച്ച് തീരുമാനമായതായി കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചിട്ടുണ്ട്. ഇതോടെ കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ സ്വാഗതം ചെയ്ത സുപ്രീം കോടതി വനിതകളെ പ്രവേശിപ്പിക്കുന്നതിന് വേണ്ടിയുള്ള മാർഗ്ഗരേഖ തയ്യാറാക്കുന്നതിന് കേന്ദ്രസർക്കാരിന് സമയം അനുവദിക്കുകയും ചെയ്തിട്ടുണ്ട്. മൂന്ന് സർവീസ് മേധാവികളുമായി ആലോചിച്ച ശേഷമാണ് തീരുമാനമെന്ന് സുപ്രീംകോടതിയെ അറിയിച്ചു.
എൻഡിഎയിലും നേവൽ അക്കാദമിയിലും പ്രവേശനം നിഷേധിക്കുന്നത് മൌലികാവകാശത്തിന്റെ ലംഘനമാണെന്ന് കാണിച്ച് സമർപ്പിച്ചിട്ടുള്ള ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് കേന്ദ്രസർക്കാർ സ്ത്രീകൾക്ക് ഇരു വിഭാഗങ്ങളിലും പ്രവേശനം നൽകാമെന്ന സുപ്രധാന നിലപാട് കോടതിയെ അറിയിച്ചിട്ടുള്ളത്. നാഷണൽ ഡിഫൻസ് അക്കാദമിയിലൂടെ സ്ഥിരം കമ്മീഷൻ പദവിയിലേക്ക് വനിതകളെ നിയമിക്കാൻ ഇന്നലെ തീരുമാനമായതായി കേന്ദ്രസർക്കാരിന് വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭട്ടിയാണ് കോടതിയെ അറിയിച്ചിട്ടുള്ളത്. അതേ സമയം തീരുമാനം ചരിത്രപരമാണെന്നും അവർ കോടതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. സ്ത്രീകൾ നിർവ്വഹിക്കുന്ന സുപ്രധാന പങ്കിനെ പ്രതിരോധ സേന വിലമതിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കോടതി പറഞ്ഞു.

എൻഡിഎ പ്രവേശന പരീക്ഷ എഴുതാൻ കഴിഞ്ഞ മാസം സുപ്രീം കോടതി വനിതാ ഉദ്യോഗാർത്ഥികളെ അനുവദിച്ച് ആഴ്ചകൾക്ക് ശേഷമാണ് തീരുമാനം. ആഗസ്റ്റ് 18 -ലെ ഉത്തരവിൽ കോടതി, സ്ത്രീകളെ പരീക്ഷ എഴുതാൻ അനുവദിക്കാത്തത് ലിംഗവിവേചനത്തിന് തുല്യമാണെന്ന് പ്രസ്താവിച്ചിരുന്നു. ജസ്റ്റിസ് എസ് കെ കൗളിന്റെ നേതൃത്വത്തിലുള്ള സുപ്രീം കോടതി ബെഞ്ച് ഒരു ഇടക്കാല ഉത്തരവ് മാത്രമാണ് പുറപ്പെടുവിച്ചിരുന്നത്. സൈന്യത്തിലെയും നാവികസേനയിലെയും സ്ത്രീകൾക്ക് സ്ഥിരം കമ്മീഷൻ നീട്ടിക്കൊണ്ട് 2020 ലെ സുപ്രീം കോടതി വിധി ഉണ്ടായിരുന്നിട്ടും എൻഡിഎയിൽ ചേരുന്നതിൽ നിന്ന് വനിതാ ഉദ്യോഗാർത്ഥികളെ വിലക്കുന്ന നടപടി കേന്ദ്രം തുടരുന്നതിലും കോടതി ആശ്ചര്യം പ്രകടിപ്പിച്ചിരുന്നു.
ഭാർത്താവിനൊപ്പം സാന്ദ്രാ തോമസ്.. ഏറ്റവും പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
ഈ അധ്യയന വർഷം മുതൽ വനികൾക്ക് പ്രവേശനം നൽകുന്നതിലുള്ള പ്രായോഗിക ബുദ്ധിമുട്ടുകളെക്കുറിച്ചും ഭട്ടി ചൂണ്ടിക്കാണിച്ചിരുന്നു. നിലവിൽ വനിതകളുടെ പ്രവേശനത്തിനുള്ള മാർഗ്ഗരേഖ നിലവിലില്ലാത്തതിനാൽ ഇത് തയ്യാറാക്കുന്നതിനുള്ള സമയം ആവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. സർക്കാരിന്റെ ഈ തീരുമാനത്തെ സ്വാഗതം ചെയ്ത സുപ്രീംകോടതി നിലപാട് വ്യക്തമാക്കിത്തൊണ്ട് സത്യവാങ്മൂലം ഫയൽ ചെയ്യാനും നിർദേശിച്ചിട്ടുണ്ട്.
എന്നാൽ പരിഷ്കാരങ്ങളൊന്നും ഒരു ദിവസം കൊണ്ട് ഉണ്ടാകില്ലെന്നാണ് ബെഞ്ചിന് നേതൃത്വം നൽകിയ ജസ്റ്റിസ് സഞ്ജയ് കിഷൻ കൌൾ അഭിപ്രായപ്പെട്ടത്. സൈനിക വിഭാഗങ്ങൾ തന്നെ ഇത്തരത്തിൽ ലിംഗനീതി ഉറപ്പാക്കുന്നതിനുള്ള തീരുമാനം കൈക്കൊണ്ടതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
-
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
ട്വന്റി-20 സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ ക്ഷണിച്ചിരുന്നു; തന്റെ മറുപടി ഇതായിരുന്നുവെന്ന് കൃഷ്ണപ്രഭ -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം












Click it and Unblock the Notifications