കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആണ്‍​കുട്ടികളോട് പ്രിയമില്ല, പെണ്‍​കുട്ടികള്‍ക്ക് പ്രിയമേറുന്നെന്നും കണക്കുകള്‍

  • By Desk
Google Oneindia Malayalam News

പെണ്‍കുഞ്ഞ് ജനിക്കുന്നത് ശാപമായി കണക്കാക്കുകയും പെണ്‍ ഭ്രൂണഹത്യകള്‍ പെരുകുകയും ചെയ്യുന്നെന്ന വാര്‍ത്തകള്‍ക്കിടയിലാണ് ആശാവഹമായ റിപ്പോര്‍ട്ട് ദേശീയ കുടുംബാരോഗ്യ സര്‍വ്വേ പുറത്തുവിട്ടിരിക്കുന്നത്. ജാതി മത വര്‍ഗ ഭേദമന്യേ രാജ്യത്തെ 79 ശതമാനം സ്ത്രീകളും 78 ശതമാനം പുരുഷന്‍മാരും തങ്ങള്‍ക്ക് പെ​ണ്‍കുട്ടികള്‍ മതിയെന്ന് വ്യക്തമാക്കിയതായി സര്‍വ്വേ റിപ്പോര്‍ട്ട് ചെയ്യുന്നു. 15-54 വയസുവരേയുള്ള പുരുഷന്‍മാരിലും 15-49 വയസ്സുവരേയുമുള്ള സത്രീകളിലാണ് സര്‍വ്വേ നടത്തിയത്.

save girl

2005 ല്‍ എന്‍എഫ്എച്ച്എസ് നടത്തിയ സര്‍വ്വേയില്‍ പെ​ണ്‍കുട്ടികളോടുള്ള താത്പര്യം 74 ശതമാനം സ്ത്രീകളും 65 ശതമാനം പുരുഷന്‍മാരും പങ്കുവെച്ചിരുന്നു. നഗരവാസികളായ സ്ത്രീകളെക്കാളും ഗ്രാമീണ മേഖലയില്‍ നിന്നുള്ള സ്ത്രീകളാണ് തങ്ങള്‍ക്ക് പെ​ണ്‍കുഞ്ഞുങ്ങളെ മതിയെന്ന് പറഞ്ഞത്.ഗ്രാമീണ മേഖലയില്‍ നിന്നുള്ള 81 ശതമാനം സ്ത്രീകളാണ് പെ​ണ്‍കുട്ടികളോടുള്ള പ്രിയം വ്യക്തമാക്കിയിരിക്കുന്നത്.അതേസമയം നഗരവാസികളായ 75 ശതമാനം പുരുഷന്‍മാരും ഗ്രാമവാസികളായ 80 ശതമാനം പുരുഷന്‍മാരും പെണ്‍കുട്ടികളെയാണ് വേണ്ടതെന്ന് സര്‍വ്വേയില്‍ പറയുന്നു.

മുസ്ലീം വിഭാഗത്തിലെ 81 ശതമാനം പേരും 79 ശതമാനം ഹിന്ദുക്കളും ഒരുപെണ്‍കുട്ടിയെങ്കിലും വേണമെന്ന ആഗ്രഹവും വ്യക്തമാക്കുന്നു. എന്നാല്‍ എല്ലാ വിഭാഗത്തിലേയും 82 ശതമാനം പുരുഷന്‍മാരും 83 ശതമാനം സ്ത്രീകളും കുടുംബത്തില്‍ ഒരു ആണ്‍ ​കുട്ടിയെങ്കിലും വേണമെന്ന കാര്യവും വ്യക്തമാക്കുന്നുണ്ട്. 19 ശതമാനം പുരുഷന്‍മാരും സ്ത്രീകളും പെണ്‍കുട്ടികളേക്കാളും ആണ്‍കുട്ടികള്‍ വേണമെന്നും 3.5 ശതമാനം പേര്‍ തിരിച്ചു വേണമെന്നും സര്‍വ്വേയില്‍ വ്യക്തമാക്കുന്നു.

English summary
About 79% of women aged 15 to 49 and 78% of men in the 15-54 age group in India want to have at least one daughter, according to recently released National Family Health Survey data.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X