കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്ലാത്തിനും ഈ പെണ്ണുങ്ങളെ പറഞ്ഞാല്‍ മതിയല്ലോ! ശരീര ഭാഗങ്ങള്‍ പുറത്തുകാണിക്കലാണത്രെ ഫാഷന്‍

ബംഗളൂരുവില്‍ ഇത്തരത്തിലൊരു ലൈംഗികാതിക്രമം നടന്നത് സംസ്‌കാരത്തില്‍ നിന്ന് വ്യതിചലിച്ചതു കൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു. ഇതാദ്യമായല്ല ഇത്തരത്തില്‍ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി അബു എത്തുന്നത്.

  • By Gowthamy
Google Oneindia Malayalam News

ദില്ലി: ബെംഗളൂരുവില്‍ പുതുവര്‍ഷ ദിനത്തില്‍ പോലീസ് നോക്കി നില്‍ക്കെ സ്ത്രീകള്‍ക്കു നേരെ ഉണ്ടായ ലൈംഗികാതിക്രമങ്ങളില്‍ സ്ത്രീകളെ കുറ്റപ്പെടുത്തി സമാജ് വാദി പാര്‍ട്ടി നേതാവ് അബു ആസ്മി രംഗത്ത്. സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചു പുറത്തു പോകുന്നതിനെയും അദ്ദേഹം വിമര്‍ശിച്ചു. സ്ത്രീകളുടെ വസ്ത്രധാരണത്തെ അടച്ചാക്ഷേപിച്ച അദ്ദേഹം ഇത്തരത്തിലൊരു കേസ് രജിസ്റ്റര്‍ ചെയ്തത് തന്നെ മോശമാണെന്നും പറഞ്ഞു.

ബെംഗളൂരുവില്‍ ഇത്തരത്തിലൊരു ലൈംഗികാതിക്രമം നടന്നത് സംസ്‌കാരത്തില്‍ നിന്ന് വ്യതിചലിച്ചതു കൊണ്ടാണെന്നും അദ്ദേഹം ആരോപിച്ചു. ഇതാദ്യമായല്ല ഇത്തരത്തില്‍ സ്ത്രീവിരുദ്ധ പരാമര്‍ശവുമായി അബു എത്തുന്നത്. മാനഭംഗത്തിനിരയായ സ്ത്രീകളെയും ശിക്ഷിക്കണമെന്‌ന അദ്ദേഹത്തിന്റെ പരാമര്‍ശം നേരത്തെ വിവാദമായിരുന്നു.

 ലൈംഗികാതിക്രമം വസ്ത്രധാരണം മൂലം

ലൈംഗികാതിക്രമം വസ്ത്രധാരണം മൂലം

ബംഗളൂരുവില്‍ നടന്ന കൂട്ടലൈംഗിക അതിക്രമത്തില്‍ സ്ത്രീകളുടെ വസ്ത്രധാരണത്തെയാണ് അദ്ദേഹം കുറ്റപ്പെടുത്തിയത്. ഏറ്റവുമധികം ശരീരഭാഗങ്ങള്‍ പുറത്തു കാണിക്കുന്നതാണ് പുതിയ കാലത്തിന്റെ ഫാഷനെന്നും അദ്ദേഹം പരിഹസിച്ചു.

സംസ്‌കാരത്തില്‍ നിന്ന് വ്യതിചലിച്ചു

സംസ്‌കാരത്തില്‍ നിന്ന് വ്യതിചലിച്ചു

ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയും തമ്മില്‍ കണ്ടുമുട്ടുന്നതില്‍ ഇന്ത്യന്‍ സംസ്‌കാരത്തില്‍ ചില മര്യാദകളുണ്ടെന്ന് അബു ആസ്മി പറഞ്ഞു. സംസ്‌കാരത്തില്‍ നിന്ന് വ്യതിചലിച്ചതു കൊണ്ടാണ് ഇങ്ങനെയൊക്കെ ഉണ്ടായതെന്നും അബു.

അച്ഛനൊപ്പമോ സഹോദരനൊപ്പമോ അല്ലെങ്കില്‍ തെറ്റ്

അച്ഛനൊപ്പമോ സഹോദരനൊപ്പമോ അല്ലെങ്കില്‍ തെറ്റ്

ആണ്‍കുട്ടികള്‍ക്കൊപ്പം പുറത്തു പോകുന്നതിനെ വിമര്‍ശിക്കുന്നവരെ പഴഞ്ചന്മാരെന്ന് മുദ്രകുത്തുമെന്നും അദ്ദേഹം പറയുന്നു. ഭര്‍ത്താവിനോ സഹോദരനോ ഒപ്പമല്ലാതെ മറ്റൊരാള്‍ക്കൊപ്പം പെണ്‍കുട്ടികള്‍ രാത്രികാലങ്ങളില്‍ പുറത്തു പോകുന്നത് ശരിയല്ലെന്നും അദ്ദേഹം.

അബുവിന്റെ പരിഹാസം

അബുവിന്റെ പരിഹാസം

എവിടെയാണോ ഗ്യാസ് ലീക്കാകുന്നത് അവിടെ തീപിടിക്കാന്‍ സാധ്യതയുണ്ടെന്നും അതുപോലെ എവിടെയാണോ പഞ്ചസാരയുള്ളത് അവിടെ ഉറുമ്പരിക്കുമെന്നും അദ്ദേഹം പരിഹസിക്കുന്നു.

 അക്രമികളെ പിന്തുണച്ച് പരാമര്‍ശം

അക്രമികളെ പിന്തുണച്ച് പരാമര്‍ശം

ഇത്തരത്തില്‍ അതിക്രമങ്ങള്‍ ഉണ്ടായാല്‍ സ്ത്രീകളെ പറഞ്ഞാല്‍ മതിയെന്നാണ് അബു ആസ്മി പറയുന്നത്. ബംഗളൂരുവിലുണ്ടായ അതിക്രമങ്ങളില്‍ കുറ്റവാളികളെ പിന്തുണയ്ക്കുന്ന തരത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം.

 ആദ്യമായല്ല സ്ത്രീവിരുദ്ധ പരാമര്‍ശം

ആദ്യമായല്ല സ്ത്രീവിരുദ്ധ പരാമര്‍ശം

ഇതാദ്യമായല്ല അബു ആസ്മി സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തുന്നത്. രണ്ട് വര്‍ഷം മുമ്പ് ബലാത്സംഗത്തിരയായാല്‍ ബലാത്സംഗം ചെയ്ത പുരുഷനൊപ്പം സ്ത്രീയെയും ശിക്ഷിക്കണമെന്ന് അബു ആസ്മി പറഞ്ഞത് ഏറെ വിവാദമായിരുന്നു.

English summary
The man who said women should be punished for being raped, today blamed women for the mass molestation that occurred in Bengaluru on New Year's Eve.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X